video
play-sharp-fill

Friday, May 23, 2025
Homeflashപഴുക്കാനിലക്കായൽ നവീകരണം യാഥാർത്ഥ്യമാകുന്നു : സർക്കാർ ഒപ്പമുണ്ട്

പഴുക്കാനിലക്കായൽ നവീകരണം യാഥാർത്ഥ്യമാകുന്നു : സർക്കാർ ഒപ്പമുണ്ട്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : ജനകീയ കൂട്ടായ്മ മുന്നോട്ട് വച്ച എഫ്-ബ്ലോക്ക്, ജെ-ബ്ലോക്ക്, തിരുവായ്ക്കരി പാടശേഖരങ്ങൾക്ക് ചുറ്റും പുറം ബണ്ട് നിർമ്മാണം. പഴുക്കാനിലക്കായൽ നവീകരണം എന്നിവ നവകേരള നിർമ്മിതിയുടെ ഭാഗമായി കിഫ്ബിയിൽ ഉർപ്പെടുത്തി ചെയ്യുന്നതിനായുള്ള സർവ്വേ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെൻ്റ് കോർപ്പറേഷൻ്റെ നേത്യത്വത്തിൽ നടന്നു.

എഫ്-ബ്ലോക്ക്, ജെ-ബ്ലോക്ക്, തിരുവായ്ക്കരി പാടശേഖരം, മാളേക്കാട് ഷട്ടർമട, വട്ടപ്പള്ളി ഷട്ടർമട, വണ്ടോപ്പൻ മോട്ടോർതറ, അടിവാക്കൽ മോട്ടോർതറ, മേഡേൺ മോട്ടോർതറ, പഞ്ഞിമരം, മൂലമട, എം.ആർ തറ, ഉപ്പൂടുംതറ, മുട്ടുംപുറംതറ, മാളിയേക്കൽ തറ, ചേരിയ്ക്കൻതറ, മുന്നൂറിൽ ഷട്ടർമട, കുരുത്തോലക്കാട്, ഇറമ്പം പാലം, അറുപതിൽ മോട്ടോർതറ, ഏഴ്കണ്ടം മോട്ടോർതറ തുടങ്ങി പഴുക്കാനില കായലിൻ്റെ വിവിധ ഭാഗങ്ങളിലായി നടന്ന സർവ്വേയിലൂടെ പഴുക്കാനില കായലിൻ്റെ നവീകരണം കിഫ്ബിയിലൂടെ യാഥാർത്ഥ്യമാവുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്ങി നിറഞ്ഞ പോളയും ചെളിയടിഞ്ഞ് ആഴം കുറഞ്ഞ് ജലഗതാഗതവും മത്സ്യബന്ധനവും തീരെയില്ലാതായ പഴുക്കാനില കായലിലെ ചെളിയെടുത്ത് എഫ്-ബ്ലോക്ക്, ജെ-ബ്ലോക്ക്, തിരുവായ്ക്കരി പാടശേഖരങ്ങൾക്ക് ചുറ്റും ബണ്ട് കെട്ടുന്നതിലൂടെ പാടശേഖരങ്ങർക്കും ചുറ്റും റോഡും ഒപ്പം കായലിൽ ചെളിയടിഞ്ഞുണ്ടായ തുരുത്തുകളും ഒഴിവാകും. പ്രദേശം സംരക്ഷിത മേഖലയായി പ്രഖ്യാപിച്ച് ഗ്രാമീണ ടൂറിസം വിപുലപ്പെടുത്തുക ജലഗതാഗതം വിപുലപ്പെടുത്തുകയുമാണ് പദ്ധതിയുടെ അടുത്തഘട്ടം.

ജില്ലാ ഭരണകൂടത്തിൻ്റെ സഹകരണത്തോടെ ക്യഷി-ഇറിഗേഷൻ വകുപ്പുകളുടെ നേത്യത്വത്തിൽ കിഫ്ബിയിലൂടെയാണ് പദ്ധതി പൂർത്തികരിക്കുന്നത്. ഹരിത കേരളം മിഷൻ ഉപാധ്യക്ഷ ഡോ.ടി.എൻ സീമ പഴുക്കാനില കായൽ സന്ദർശിച്ചിരുന്നു. രണ്ടാം ഘട്ട കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തി പദ്ധതി പൂർത്തികരിക്കുമെന്ന ധനമന്ത്രി ഡോ.റ്റി.എം തോമസ് ഐസക് പ്രസ്താവിച്ചിരുന്നു ഇതേ തുടർന്ന് ആലപ്പുഴ ഇ.എം.എസ് ഗ്രൗണ്ടിൽ നടന്ന സംസ്ഥാന സർക്കാർ കിഫ്ബിയിലൂടെ നടത്തുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ബോധവത്കരണ പരിപാടിയായ “കേരള നിർമ്മിതി” യിൽ മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി വേമ്പനാട്ട് കായൽ നവീകരിക്കുന്നതിനായുള്ള ആശയം പദ്ധതി കോർഡിനേറ്റർ അഡ്വ.കെ അനിൽ കുമാർ അവതരിപ്പിച്ചിരുന്നു.

കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ ഡപ്യൂട്ടി ജനറൽ മാനേജർ ഹരൺ ബാബു, കൺസൾട്ടന്റ് പ്രെജക്ട് എൻഞ്ചിനീയർമാരായ ഷഹാസ്.എ ഷുക്കൂർ, രമ്യാ പീ.ആർ എന്നിവർ സർവ്വേ പൂർത്തികരിച്ചു.

പദ്ധതി കോർഡിനേറ്റർ അഡ്വ.കെ അനിൽകുമാർ, ക്യഷി അസി.എൻഞ്ചിനീയർ മുഹമ്മദ് ഷെരീഫ്, ഷാജിമോൻ വട്ടപ്പള്ളിൽ, മുഹമ്മദ് സാജിദ്, കെ.എം സിറാജ്, കെ.ഒ അനിയച്ചൻ, കൗൺസിലർ ഷേർളി പ്രസാദ്, സുഭാഷ് കുമാർ മാലിയിൽ തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments