Spread the love

 

സ്വന്തം ലേഖകൻ
കോട്ടയം: വേമ്പനാട് കായലിൽ വല നഷ്ടപ്പെട്ട മത്സ്യ തൊഴിലാളികളെകുറിച്ച് തേർഡ് ഐ ന്യൂസ് നല്കിയ വാർത്തയ്ക്ക് പ്രയോജനമുണ്ടായി. നഷ്ടം സംഭവിച്ച മത്സ്യ തൊഴിലാളികൾക്ക് ധനസഹായം അനുവദിക്കാൻ ഫിഷറീസ് വകുപ്പ് തീരുമാനിച്ചു.

video
play-sharp-fill

കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റിലും മഴയിലും വല നഷ്ടപ്പെട്ടവർ ,ഒരു അപേക്ഷയും ,ബാങ്ക് പാസ്ബുക്ക് കോപ്പി ,ക്ഷേമനിധി ബുക്കിൻ്റെ കോപ്പി ,വല വാങ്ങിയതിൻ്റെ ബില്ലിൻ്റെ കോപ്പി ,

വള്ളം വല രജിസ്ട്രേഷൻ കോപ്പി ,ആധാർ കോപ്പി ,എന്നിവ കാരാപ്പുഴയിലുള്ള ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ സമർപ്പിക്കണമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അസാധരണമായ കാറ്റടിച്ച് വല കായലിന്റെ അടിത്തട്ടിലെ ചെളിയിൽ താഴുകയായിരുന്നു. ഒരു അത്ഭുത പ്രതിഭാസമായിട്ടാണ് മത്സ്യ തൊഴിലാളികൾക്ക് അനുഭവപ്പെട്ടത്.