video
play-sharp-fill

സുരക്ഷാസേന പിടികൂടാൻ ശ്രമിക്കുന്നതിനിടെ നദിയില്‍ ചാടി ; ഭീകരർക്ക് സഹായങ്ങള്‍ നല്‍കിയിരുന്ന കശ്മീരി യുവാവ് മുങ്ങി മരിച്ചു

സുരക്ഷാസേന പിടികൂടാൻ ശ്രമിക്കുന്നതിനിടെ നദിയില്‍ ചാടി ; ഭീകരർക്ക് സഹായങ്ങള്‍ നല്‍കിയിരുന്ന കശ്മീരി യുവാവ് മുങ്ങി മരിച്ചു

Spread the love

ശ്രീനഗർ : പാകിസ്താനില്‍ നിന്നുള്ള തീവ്രവാദികള്‍ക്ക് പ്രാദേശിക സഹായം നല്‍കി വന്നിരുന്ന കശ്മീരി യുവാവിന്റെ മൃതദേഹം നദിയില്‍ നിന്നും കണ്ടെത്തി.

സുരക്ഷാസേന ഇയാളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ രക്ഷപ്പെടാനായി ഇയാള്‍ നദിയിലേക്ക് ചാടുകയായിരുന്നു. ടാങ്മാർഗ് നിവാസിയായ ഇംതിയാസ് അഹമ്മദ് മഗ്രെയുടെ മൃതദേഹം ഞായറാഴ്ച നദിയില്‍ നിന്ന് കണ്ടെടുത്തതായി സൈന്യം വ്യക്തമാക്കി.

സൗത്ത് കശ്മീരിലെ കുല്‍ഗാം വൈഷവ് നല്ലയില്‍ വച്ചാണ് ഇയാള്‍ സുരക്ഷാസേനയെ വെട്ടിച്ച്‌ നദിയില്‍ ചാടിയിരുന്നത്. ഭീകരർക്ക് സഹായങ്ങള്‍ നല്‍കിയിരുന്ന ഓവർ ഗ്രൗണ്ട് വർക്കർ ആണ് ഈ യുവാവ് എന്ന് സൈന്യം തിരിച്ചറിഞ്ഞിട്ടുണ്ട്. നല്ലയിലെ നദീതീരത്തു നിന്നും നാട്ടുകാരാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏപ്രില്‍ 23 ന് ടാങ്മാർഗ് വനത്തില്‍ സുരക്ഷാ സേന തകർത്ത ആദ്യത്തെ തീവ്രവാദ ഒളിത്താവളത്തെക്കുറിച്ച്‌ മരിച്ച ഇംതിയാസ് അഹമ്മദിന് വ്യക്തമായ വിവരം ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇന്ന് രണ്ടാമത്തെ ഒളിത്താവളം കണ്ടെത്താനുള്ള സുരക്ഷാസേനയുടെ ശ്രമത്തിനിടയിലാണ് ഇംതിയാസ് നദിയില്‍ ചാടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചതായി പോലീസ് വ്യക്തമാക്കി.