video
play-sharp-fill

കാസര്‍കോട് സ്‌കൂള്‍ ശാസ്ത്രമേളയ്ക്കിടെ പന്തല്‍ തകര്‍ന്നുവീണു;  30 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

കാസര്‍കോട് സ്‌കൂള്‍ ശാസ്ത്രമേളയ്ക്കിടെ പന്തല്‍ തകര്‍ന്നുവീണു; 30 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

Spread the love

കാസര്‍കോട്: സ്‌കൂള്‍ ശാസ്ത്രമേളയ്ക്കിടെ പന്തല്‍ തകര്‍ന്നുവീണ് 30 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. ബേക്കൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം.

ഉച്ചയോടെ ഉപജില്ല ശാസ്ത്രമേളയ്ക്കിടെയാണ് സംഭവം. ഇന്നലെയും ഇന്നുമായാണ് ശാസ്ത്രമേള സംഘടിപ്പിക്കുന്നത്. ശാസ്ത്രമേളയുടെ അവസാന ദിവസമായ ഇന്ന് തകരഷീറ്റ് കൊണ്ട് സ്ഥാപിച്ച പന്തലാണ് തകര്‍ന്നത്.

പരിക്കേറ്റ കുട്ടികളില്‍ നാലുപേരുടേതാണ് സാരമായിട്ടുള്ളത്. മറ്റു കുട്ടികളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. കുട്ടികളുടെ കൈയ്ക്കും തലയ്ക്കും കാലിനുമാണ് പരിക്കേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group