
കാര്യവട്ടം കോളേജിൽ സംഘർഷം;പ്രിൻസിപ്പലിനെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞു വെച്ചു; ലാത്തി വീശി പ്രിൻസിപ്പലിനെ പുറത്തെത്തിച്ച് പൊലീസ്
സ്വന്തം ലേഖിക
തിരുവനന്തപുരം: കാര്യവട്ടം ഗവർൺമെന്റ് കോളജിൽ സംഘർഷം. പ്രിൻസിപ്പലിനെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞു വെച്ച് മുറിപൂട്ടി. കോഴ്സ് പൂർത്തിയാക്കാതെ ടി.സി വാങ്ങി പോയ വിദ്യാർത്ഥി അതേ കോഴ്സിന് വീണ്ടും അഡ്മിഷൻ തേടിയത് തടഞ്ഞതാണ് പ്രതിഷേധത്തിന് കാരണമായത്.
പൊലീസും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. പ്രിൻസിപ്പലിനെ പുറത്ത് പോകാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് എസ്എഫ്ഐ തടയുകയായിരുന്നു. തുടർന്ന് പ്രിൻസിപ്പൽ കോളജ് കോമ്പൗണ്ടിൽ തുടർന്ന സാഹചര്യത്തിൽ പൊലീസ് ലാത്തി വീശി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. നിരവധി എസ്എഫ്ഐ പ്രവർത്തകർക്ക് ലാത്തിചാർജിൽ പരിക്കേറ്റു. സംഘർഷത്തിൽ മൂന്ന് പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത നീക്കയ ശേഷം പ്രിൻസിപ്പലിനെ പൊലീസ് കോളജിന് പുറത്തെത്തിച്ചു.
Third Eye News Live
0