
വലിയ ലോണുകള്‍ പാസാക്കിയത് രഹസ്യമായി; തങ്ങള്‍ ഒപ്പിട്ടിരുന്നില്ല; കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ സിപിഎമ്മിനെ വെട്ടിലാക്കി മുൻ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍
സ്വന്തം ലേഖിക
തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ സി പി എമ്മിനെ കൂടുതല്‍ വെട്ടിലാക്കുന്ന വെളിപ്പെടുത്തലുമായി മുൻ ഡയറക്ടര്‍മാര്‍.
സി പി എമ്മിലെ വലിയ നേതാക്കളെ രക്ഷിക്കാനായി തങ്ങളെ ബലിയാടാക്കുകയായിരുന്നു എന്ന് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളിലെ സി പി ഐ പ്രതിനിധികളായ സുഗതൻ, ലളിതൻ എന്നിവര്‍ വെളിപ്പെടുത്തി. അഞ്ചുലക്ഷം രൂപയ്ക്ക് മുകളിലുള്ള ലോണുകളെല്ലാം പാസാക്കിയിരുന്നത് രഹസ്യമായിട്ടായിരുന്നു എന്നും സി പി എം ജില്ലാ കമ്മിറ്റി അംഗമായ സി കെ ചന്ദ്രനായിരുന്നു ബാങ്കിലെ പാര്‍ട്ടി നിയന്ത്രണമെന്നും അവര്‍ ആരോപിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വലിയ ലോണുകളില്‍ ഒന്നും തങ്ങള്‍ ഒപ്പിട്ടിരുന്നില്ല. ഇവ രഹസ്യമായി പാസാക്കിയശേഷം പ്രസിഡന്റ് മാത്രം ഒപ്പിട്ട് മിനിട്ട്സ് ബുക്കില്‍ എഴുതിച്ചേര്‍ക്കുകയായിരുന്നു. ഇ ഡിയുടെ നിലവിലെ അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ടുപോകുന്നതെന്നും അവര്‍ പറഞ്ഞു.
തട്ടിപ്പ് തിരിച്ചറിഞ്ഞ് പരാതിയുമായി ചെന്നപ്പോള്‍ സിപിഎം നേതാക്കള്‍ അവഗണിച്ചു. സിപിഐ നേതാക്കളും സഹായിച്ചില്ലെന്ന് ലളിതനും സുഗതനും ആരോപിക്കുകയും ചെയ്തു.
സി പി ഐ പ്രതിനിധികളായി മൂന്നുപേരാണ് ഡയറക്ടര്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നത്. ഇവര്‍ക്ക് 8.5 കോടി രൂപയുടെ റവന്യൂ റിക്കവറി നോട്ടീസും ലഭിച്ചിട്ടുണ്ട്.