കരുനാ​ഗപ്പള്ളി ലഹരിക്കടത്ത്;  ഷാനവാസിന് മന്ത്രി സജി ചെറിയാൻ ക്ലീൻ ചീറ്റ് നൽകിയിട്ടില്ല, മാധ്യമങ്ങൾ വളച്ചൊടിച്ചുവെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി

കരുനാ​ഗപ്പള്ളി ലഹരിക്കടത്ത്; ഷാനവാസിന് മന്ത്രി സജി ചെറിയാൻ ക്ലീൻ ചീറ്റ് നൽകിയിട്ടില്ല, മാധ്യമങ്ങൾ വളച്ചൊടിച്ചുവെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: ലഹരികടത്തിൽ ഷാനവാസിന് മന്ത്രി സജി ചെറിയാൻ ക്ലീൻ ചീറ്റ് നൽകിയിട്ടില്ലെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ആർ.നാസർ . ഷാനവാസ്‌ കുറ്റവിമുക്തനാണെന്ന് സജി ചെറിയാൻ പറഞ്ഞിട്ടില്ല. മാധ്യമങ്ങൾ വളച്ചൊടിച്ചു എന്നാണ് തന്നോട് പറഞ്ഞത്. തെളിവില്ലെന്ന് സജി പറഞ്ഞിട്ടില്ലെന്നും നാസർ പറഞ്ഞു.

കുറ്റക്കാരനല്ലെന്ന് എങ്ങനെ പറയാനാവും. ലഹരിക്കടത്തിൽ ഷാനവാസിന്റെ പങ്ക് ഉണ്ടോയെന്ന് അന്വേഷിക്കാനാണ് കമ്മിഷനെ നിയോഗിച്ചത്. സജി വിശദീകരിച്ചത് പാർട്ടി നിലപാട് മാത്രമാണെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വസ്തുത ഉണ്ടോയെന്ന് പരിശോധിക്കും. ആലപ്പുഴയിലെ കാര്യം അന്വേഷിക്കും. ഞങ്ങളെ സംബന്ധിച്ച് ഷാനവാസിനെതിരെ തെളിവില്ല. പക്ഷെ വേണ്ടത്ര ജാഗ്രത പാലിച്ചില്ല.

സി പി എം പ്രവർത്തകർ പ്രതിയാകുമ്പോൾ വാർത്തയാക്കുന്ന മാധ്യമങ്ങൾ മറ്റ് പാർട്ടി പ്രവർത്തകരുടെ കാര്യത്തിൽ ഇത് കാണിക്കുന്നില്ല. വാഹനം വാടകയ്ക്കു കൊടുത്തിന്റെ തെളിവ് ഷാനവാസ് മാധ്യമങ്ങൾക്കു മുന്നിൽ കാണിച്ചിട്ടണ്ടെന്നുമാണ്’ സജി ചെറിയാൻ പറഞ്ഞതാണ്.