കരുനാഗപ്പള്ളിയിലെ പാന്‍മസാലക്കടത്ത് കേസിൽ പിടിയിലായ നാല് പ്രതികള്‍ക്കും ജാമ്യം;കേസിലെ മുഖ്യപ്രതിയായ ഇജാസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

കരുനാഗപ്പള്ളിയിലെ പാന്‍മസാലക്കടത്ത് കേസിൽ പിടിയിലായ നാല് പ്രതികള്‍ക്കും ജാമ്യം;കേസിലെ മുഖ്യപ്രതിയായ ഇജാസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: കരുനാഗപ്പള്ളിയിലെ പാന്‍മസാലക്കടത്ത് കേസില്‍ അറസ്റ്റിലായ നാല് പ്രതികള്‍ക്ക് ജാമ്യം. ആലപ്പുഴ സ്വദേശികളായ ഇജാസ്, സജാദ്, കരുനാഗപ്പള്ളി സ്വദേശികളായ ഷമീര്‍, തൗസീം എന്നിവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്.

കരുനാഗപ്പള്ളി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. സിപിഎം നേതാവും ആലപ്പുഴ നഗരസഭാ കൗണ്‍സിലറുമായ എ,ഷാനവാസിന്‍റെ ലോറിയിലാണ് കഴിഞ്ഞ ദിവസം ഒരു കോടി രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ലോറി താന്‍ വാടകയ്ക്കു നല്‍കിയിരിക്കുകയാണെന്നായിരുന്നു ഷാനവാസിന്‍റെ വാദം. ഷാനവാസുമായി വാടക കരാറില്‍ ഏര്‍പ്പെട്ട ജയനെ പോലീസിന് ഇതുവരെ കണ്ടെത്താനായില്ല. മറ്റ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതോടെ ഇയാള്‍ ഉടന്‍ പോലീസിനു മുന്നില്‍ ഹാജരായേക്കുമെന്നാണ് സൂചന.

കേസിലെ പ്രതികള്‍ക്കെതിരെ സിപിഎം നടപടിയെടുത്തിരുന്നു. കേസിലെ മുഖ്യപ്രതിയായ ഇജാസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. വാഹനയുടമയായ ഷാനവാസിനെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിരുന്നു.