video
play-sharp-fill

കരുനാഗപ്പള്ളി ലഹരിക്കടത്ത്: രണ്ട് പേരെ കൂടി കേസിൽ പ്രതി ചേര്‍ത്തു; സിപിഎം നേതാവ് ഷാനവാസിന്റെ പങ്കിന് തെളിവില്ലെന്ന് പൊലീസ്

കരുനാഗപ്പള്ളി ലഹരിക്കടത്ത്: രണ്ട് പേരെ കൂടി കേസിൽ പ്രതി ചേര്‍ത്തു; സിപിഎം നേതാവ് ഷാനവാസിന്റെ പങ്കിന് തെളിവില്ലെന്ന് പൊലീസ്

Spread the love

സ്വന്തം ലേഖിക

കൊല്ലം: കരുനാഗപ്പള്ളി ലഹരി കടത്തു കേസില്‍ രണ്ട് പേരേക്കൂടി പൊലീസ് പ്രതി ചേര്‍ത്തു.

സിപിഎം നേതാവായ ഷാനവാസിന്റെ കയ്യില്‍ നിന്നും ലോറി വാടകയ്ക്ക് എടുത്ത ഇടുക്കി സ്വദേശി ജയനേയും മറ്റൊരു ലോറി ഉടമ അന്‍സറിനേയുമാണ് പ്രതി ചേര്‍ത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലഹരിക്കടത്തില്‍ ഷാനവാസിനെതിരെ തെളിവുകള്‍ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞില്ല.

പാന്‍മസാല കടത്തു സംഘത്തിലെ പ്രധാനികള്‍ തൗസീഫും ജയനുമാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. ജയനാണ് കര്‍ണാടകത്തില്‍ നിന്നും പാന്‍മസാല എത്തിച്ചത്.

പ്രതികള്‍ മുൻപും പല തവണ കൊല്ലത്തേക്ക് പാന്‍മസാല കടത്തിയിരുന്നതായി പൊലീസ് പറയുന്നു. തന്റെ ലോറി വാടകയ്ക്ക് നല്‍കിയിരിക്കുകയാണെന്ന് അന്‍സര്‍ പൊലീസിന് നേരത്തെ മൊഴി നല്‍കിയിരുന്നെങ്കിലും രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ല.

ഇതോടെയാണ് ഇയാളെ പ്രതി ചേര്‍ത്തത്. അന്‍സറും ജയനും ഒളിവിലാണെന്നും പൊലീസ് പറയുന്നു.