
കോട്ടയം കറുകച്ചാലിൽ ബസ് സ്റ്റാൻഡിന് സമീപം ഹോട്ടലിൽ മോഷണം; ജീവനക്കാരന്‍ അറസ്റ്റിൽ; പിടിയിലായത് തിരുവനന്തപുരം സ്വദേശി
സ്വന്തം ലേഖിക
കറുകച്ചാൽ: കറുകച്ചാൽ ബസ്റ്റാൻഡ് സമീപം ഹോട്ടലിൽ കയറി മോഷണം നടത്തിയ കേസിൽ ഇവിടുത്തെ ജീവക്കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം പെരിങ്ങമല കൊല്ലരുകോണം ഭാഗത്ത് കുന്നുംപുറത്ത് വീട്ടിൽ രതീഷ് കുമാർ എം.ബി (42)നെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ കഴിഞ്ഞ ദിവസം വെളുപ്പിനെ കറുകച്ചാൽ ബസ് സ്റ്റാൻഡിന് സമീപമുള്ള ഗ്രീൻ ഹൗസ് എന്ന ഹോട്ടലിൽ നിന്നും മൊബൈൽ ഫോണും, ടാബും, ഹോട്ടലിലെ കൗണ്ടർ കുത്തി തുറന്ന് അതിൽ ഉണ്ടായിരുന്ന പണവും അപഹരിച്ച് കടന്നു കളയുകയായിരുന്നു. പരാതിയെ തുടർന്ന് കറുകച്ചാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാവിനെ കണ്ടെത്തി ഇയാളെ തൃശ്ശൂരിൽ നിന്നും പിടികൂടുകയായിരുന്നു.
ഇയാൾക്ക് നേമം, പാലോട്, കട്ടപ്പന എന്നീ സ്റ്റേഷനുകളിൽ മോഷണ കേസുകൾ നിലവിലുണ്ട്.
കറുകച്ചാൽ സ്റ്റേഷൻ എസ്.എച്ച്.ഓ മഹേഷ് കുമാർ, എസ്.ഐ അനിൽകുമാർ,സി.പി.ഓ മാരായ വിവേക്, സുരേഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.