
അനധികൃതമായി കടത്തിക്കൊണ്ടുവന്ന സ്വര്‍ണം യഥാര്‍ഥ ഉടമക്ക് ലഭിക്കുന്നതിനു മുൻപ് കവര്‍ച്ച ചെയ്യാന്‍ ശ്രമം ;ക്വട്ടേഷന്‍ സംഘത്തിലെ മൂന്നുപേര്‍കൂടി കരിപ്പൂര്‍ പൊലീസിന്റെ പിടിയിൽ
സ്വന്തം ലേഖകൻ
കൊണ്ടോട്ടി: അനധികൃതമായി കടത്തിക്കൊണ്ടുവന്ന സ്വര്‍ണം യഥാര്‍ഥ ഉടമക്ക് ലഭിക്കുന്നതിനു മുൻപ് കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച ക്വട്ടേഷന്‍ സംഘത്തിലെ മൂന്നുപേര്‍കൂടി കരിപ്പൂര്‍ പൊലീസിന്റെ പിടിയിലായി.
സംഘത്തലവന്‍ കോഴിക്കോട് വടകര സ്വദേശി വിശാലിക്കരയന്റവിടെ വീട്ടില്‍ നൗഷാദ് (35) എന്ന ഡിങ്കന്‍ നൗഷാദ്, കിണാശേരി സ്വദേശി അയലോട്ട്പാടം ഷാജഹാന്‍ (23), കല്ലായി സ്വദേശി നടയാലത്ത് പറമ്ബ് അബ്ദുല്‍ സലാം എന്നിവരാണ് അറസ്റ്റിലായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിസംബര്‍ 22ന് ദുബൈയില്‍നിന്നെത്തിയ വയനാട് സ്വദേശിനി ഡീന വത്സന്‍ അനധികൃതമായി കടത്തിക്കൊണ്ടുവന്ന സ്വര്‍ണം ഡീനയുടെ സഹായത്തോടെ കവരാന്‍ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് സംഘത്തെ കോഴിക്കോട് സിറ്റി സ്ക്വാഡിന്റെ സഹായത്തോടെ കിണാശ്ശേരിയില്‍നിന്ന് കരിപ്പൂര്‍ പൊലീസും പ്രത്യേക അന്വേഷണ സംഘവും പിടികൂടിയത്.
Third Eye News Live
0