video
play-sharp-fill
പതിനാറാം വയസില്‍ എടിഎം കെട്ടിവലിച്ച്‌ കവര്‍ച്ച; ഇരുപത്തിമൂന്നാം വയസില്‍ നടത്തുന്നത് കോടികളുടെ ഡീലുകൾ; നാഷണല്‍ പെര്‍മിറ്റ് ലോറികളും ആഡംബര കാറുകളുമായി ധൂര്‍ത്തടിച്ചുള്ള ആഡംബര ജീവിതം; കര്‍ണ്ണല്‍രാജ് പൊലീസ് പിടിയിലാകുമ്പോൾ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

പതിനാറാം വയസില്‍ എടിഎം കെട്ടിവലിച്ച്‌ കവര്‍ച്ച; ഇരുപത്തിമൂന്നാം വയസില്‍ നടത്തുന്നത് കോടികളുടെ ഡീലുകൾ; നാഷണല്‍ പെര്‍മിറ്റ് ലോറികളും ആഡംബര കാറുകളുമായി ധൂര്‍ത്തടിച്ചുള്ള ആഡംബര ജീവിതം; കര്‍ണ്ണല്‍രാജ് പൊലീസ് പിടിയിലാകുമ്പോൾ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

സ്വന്തം ലേഖിക

കല്ലമ്പലം: സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ പറ്റിച്ച്‌ ലക്ഷങ്ങള്‍ തട്ടുന്ന പ്രതിയെ പിടികൂടി പൊലീസ്.

ഒറ്റൂര്‍ വില്ലേജില്‍ ചെന്നന്‍കോട് പ്രസിഡന്റ് ജംഗ്ഷനില്‍ പ്രിയാ നിവാസില്‍ കര്‍ണ്ണല്‍രാജ് (23) ആണ് അറസ്റ്റിലായത്.
ഫിട്‌മെന്റ് ഫിനാന്‍സ് ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡില്‍ നിന്ന് വിവിധ ആളുകള്‍ക്ക് വാഹന ലോണ്‍ തരപ്പെടുത്തുകയും തുക വാഹനം വാങ്ങുന്നവര്‍ക്ക് നല്‍കാതെയും വാഹനങ്ങള്‍ സ്വന്തമാക്കി പണയം വച്ചുമാണ് കര്‍ണ്ണല്‍രാജ് തട്ടിപ്പ് നടത്തിയിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇങ്ങനെ തട്ടിപ്പ് നടത്തി കിട്ടുന്ന പണത്തിന് സ്വന്തക്കാരുടെയും ബിനാമികളുടെയും പേരില്‍ നാഷണല്‍ പെര്‍മിറ്റ് ലോറികളും ആഡംബരകാറുകളും വാങ്ങി ആഡംബര ജീവിതം നയിച്ചുവരുന്നതിനിടെയാണ് കര്‍ണ്ണല്‍രാജ് പിടിയിലാകുന്നത്. 2014ല്‍ 16 വയസില്‍ കോര്‍പ്പറേഷന്‍ ബാങ്കിന്റെ കല്ലമ്പലം എ.ടി.എം കെട്ടിവലിച്ച്‌ കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച സംഘത്തിലെ അംഗമാണ് പ്രതി.

അവിടെ നിന്ന് തുടങ്ങി 2017ല്‍ 14 ബുള്ളറ്റ് ബൈക്ക് മോഷ്ടിച്ച കേസിലും വ്യാജ ആര്‍.സി ബുക്ക് നിര്‍മ്മിച്ച കേസിലും ഇയാള്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുണ്ട്.

എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്തതറിഞ്ഞ് കര്‍ണ്ണല്‍രാജ് വിവിധയിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇയാള്‍ നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ വര്‍ക്കല ഭാഗത്തു നിന്ന് കല്ലമ്പലം ഭാഗത്തേക്ക് വരുന്നതായി വര്‍ക്കല ഡി.വൈ.എസ്.പി നിയാസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കല്ലമ്പലം പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീലാല്‍ ചന്ദ്രശേഖറും സംഘവും നടത്തിയ വാഹനപരിശോധനയിലാണ് പ്രതി പിടിയിലായത്. ഇയാളെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.