കരൺ ജോഹറിന്റെ പാർട്ടിയിൽ ലഹരി..! കരൺ ജോഹറിന്റെ സ്റ്റാർപാർട്ടിയിൽ ഒഴുകിയത് വീര്യംകൂടിയ ലഹരിയെന്നു റിപ്പോർട്ട്; പാർട്ടിയെ സംബന്ധിച്ചു വിവരം നൽകിയത് നടി റിയാ ചക്രവർത്തി

തേർഡ് ഐ ബ്യൂറോ

ന്യൂഡൽഹി: കരൺജോഹറിന്റെ പാർട്ടിയിൽ ഒഴുകിയത് വീര്യം കൂടിയ ലഹരിമരുന്നുകളെന്നു റിപ്പോർട്ട്. വീര്യം കൂടിയ ലഹരിമരുന്നുകൾ പാർട്ടിയിൽ ഉപയോഗിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുന്നത്.

വിവാദമായ പാർട്ടി വീഡിയോ കഴിഞ്ഞ വർഷമാണ് കരൺ ജോഹർ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പുറത്ത് വിട്ടത്. അറസ്റ്റിലായ റിയ ചക്രവർത്തിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടാണ് അന്വേഷണത്തിന് മുതിരുന്നത്. പാർട്ടിക്കിടെ താരങ്ങൾ മയക്കുമരുന്ന് ഉപയോഗിച്ചുവെന്നാണ് ആരോപണം. പാർട്ടിയുടെ വീഡിയോ ദൃശ്യങ്ങൾ കരൺ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

പാർട്ടിയിൽ ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോൺ, റൺബീർ കപൂർ, ഷാഹിദ് കപൂർ, മലൈക അറോറ, അർജുൻ കപൂർ, വിക്കി കൗശൽ, വരുൺ ധവാൻ തുടങ്ങി പ്രമുഖർ പങ്കെടുത്തിരുന്നു. കരണിന്റെ വീഡിയോയിൽ, വിക്കി കൗശലിന് സമീപം എന്തോ വെളുത്ത നിറത്തിലുള്ള പൊടി കാണുന്നുവെന്നും അത് ലഹരിമരുന്നാണെന്നുമാണ് ചിലരുടെ വാദം.

ബോളിവുഡിലെ ഇരുപത്തിയഞ്ചോളം ഉന്നത സെലിബ്രിറ്റികളുടെ പേരുകൾ ഇക്കൂട്ടത്തിലുണ്ടെന്നും ഇവരുടെ പട്ടിക തയാറാക്കി എൻസിബിയിലെ ഉന്നത ഉദ്യോഗസ്ഥർക്ക് അയച്ചിരിക്കുകയാണെന്നും ഇവർക്ക് ഉടൻ തന്നെ സമൻസ് നൽകുമെന്നുമാണ് നേരത്തെ വിവരങ്ങൾ ഉണ്ടായിരുന്നു. എന്നാൽ മജീന്ദർ സിറയുടെ ട്വീറ്റിനെതിരെ കടുത്ത വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് കോൺഗ്രസ് നേതാവ് മിലിന്ദ് ദേവ്റ.

തന്റെ ഭാര്യ ആ വിരുന്നിൽ പങ്കെടുത്തിരുന്നുവെന്നും അവിടെ ആരും മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും ദേവ്റ കുറിച്ചു.