കൂടത്തായി കൊലപാതക പരമ്പരയിലൂടെ സയനൈഡ് നൽകി ജോളി സ്ത്രീ സമൂഹത്തെ കരിവാരിത്തേച്ചപ്പോൾ കപ്പയിൽ നിന്നും സയനൈഡ് വേർതിരിച്ച് നാടിനഭിമാനമായി കൂട്ടിശാസ്ത്രജ്ഞർ

കൂടത്തായി കൊലപാതക പരമ്പരയിലൂടെ സയനൈഡ് നൽകി ജോളി സ്ത്രീ സമൂഹത്തെ കരിവാരിത്തേച്ചപ്പോൾ കപ്പയിൽ നിന്നും സയനൈഡ് വേർതിരിച്ച് നാടിനഭിമാനമായി കൂട്ടിശാസ്ത്രജ്ഞർ

സ്വന്തം ലേഖിക

ഇടുക്കി: നെടുങ്കണ്ടം ഉപജില്ലാ ശാസ്ത്രമേളയിൽ ചെമ്മണ്ണാറിലെ പെൺകുട്ടികളുടെ പുതിയ കണ്ടുപിടുത്തം ഏവരുടെയും ശ്രദ്ധയാകർഷിച്ചു. കപ്പയിൽ നിന്ന് സയനൈഡ് വേർതിരിച്ച് വിഷമായും കീടനാശിനിയായും ഉപയോഗിക്കുന്ന വിദ്യയാണ് കണ്ടുപിടിച്ചത്.

ചെമ്മണ്ണാർ സെന്റ് സേവ്യേഴ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ അമ്മു ആഗ്‌നസ് സണ്ണിയും ശ്രദ്ധ മരിയാ സജിയുമാണ് കപ്പയിൽ നിന്ന് സയനൈഡ് ഉണ്ടാക്കുന്ന രീതി പ്രദർശിപ്പിച്ചത്. ഹൈസ്‌കൂൾ വിഭാഗം റിസർച്ച് ആൻഡ് പ്രോജക്ട് വിഭാഗത്തിലാണ് തങ്ങളുടെ കണ്ടുപിടുത്തവുമായി ഇരുവരും മത്സരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അധികം കപ്പ കഴിച്ചാൽ മനുഷ്യർക്കു മയക്കം തോന്നുന്നതും കപ്പയില കഴിച്ചാൽ മൃഗങ്ങൾ ചാവുന്നതും കപ്പയിലെ സയനൈഡിന്റെ സാന്നിദ്ധ്യം മൂലമാണെന്ന് കുട്ടികൾ പറയുന്നത്. കപ്പ വേവിക്കുമ്പോൾ 99 ശതമാനം സയനൈഡും നിർവീര്യമാവും. എന്നാൽ ബാക്കിയുളള ഒരു ശതമാനമാണ് മനുഷ്യർക്ക് മയക്കം, ഗ്യാസ് ട്രബിൾ തുടങ്ങിയവ ഉണ്ടാക്കുന്നതെന്നും വിദ്യാർഥിനികൾ തെളിവുസഹിതം പറയുന്നു.

എന്നാൽ കപ്പയോടു കൂടി ഇറച്ചിയോ, മീനോ കഴിച്ചാൽ അവയിലെ നൈട്രേറ്റുകൾ സയനൈഡിനെ ഇല്ലായ്മ ചെയ്യുമെന്നും പ്രതിവിധിയായി കുട്ടിശാസ്ത്രജ്ഞകൾ പറയുന്നുണ്ട്. ഇതിനെക്കുറിച്ചുള്ള നല്ല ബോധം പഴയ ആളുകൾക്കുണ്ടായിരുന്നതായും ഇത് കപ്പ കഴിക്കുന്നവർ മറക്കരുതെന്നും കുട്ടികൾ ഓർമപ്പെടുത്തുന്നു.

കൂടത്തായി കൊലപാതക പരമ്പരകളിൽ സയനൈഡ് ജോളിയോട് കൂടി ഫെയ്മസ് ചർച്ചയായതോടെ സയനൈഡിനെ തന്നെ അവതരിപ്പിച്ചത് മത്സരത്തിൽ എ-ഗ്രേഡോടെ ഒന്നാം സ്ഥാനം നേടുവാനും എല്ലാവരുടെയും ശ്രദ്ധയാകർഷിക്കുവാനും ഈ കുട്ടി ശാസ്ത്രജ്ഞർക്ക് സാധിച്ചു.