
റിയാദ്: മഞ്ഞപ്പിത്തം ബാധിച്ച് സൗദി അറേബ്യയില്‍ ചികിത്സയിലായിരുന്ന മലയാളി പ്രവാസി മരിച്ചു.
മലപ്പുറം വേങ്ങര ചെറൂർ ചോലക്കല്‍ സ്വദേശി ഷാഹിദ് ചോലക്കല്‍ (52) ആണ് തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ജിസാനില്‍ നിര്യാതനായത്. ചോലക്കല്‍ അബൂബക്കറിെൻ്റെ മകനാണ്.
ജിസാനിലെ ദബിയയില്‍ ജോലി ചെയ്തുവരികയായിരുന്ന ഷാഹിദിനെ, മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്നാണ് ജിസാൻ ഹയാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം നിലവില്‍ ഹയാത്ത് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നുസൈബ പട്ടാണിയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്. ഷാഹിദിന്‍റെ സഹോദരൻ മുഹമ്മദ് റാഫിയും അളിയൻ ഷശ്ബീറും ജിസാനിലുണ്ട്.
മൃതദേഹം ജിസാനില്‍ തന്നെ മറവുചെയ്യുന്നതിനുള്ള നിയമനടപടികള്‍ക്കായി ഷശ്ബീറിൻ്റെ പേരില്‍ പവർ ഓഫ് അറ്റോർണി തയ്യാറാക്കിയിട്ടുണ്ട്.
മൃതദേഹം ജിസാനില്‍ സംസ്കരിക്കുന്നതിനുള്ള തുടർനടപടികള്‍ വേഗത്തിലാക്കാൻ ജിസാൻ കെ.എം.സി.സി വെല്‍ഫയർ വിങ് സജീവമായി രംഗത്തുണ്ട്.
കെ.എം.സി.സി പ്രസിഡന്റ് ഷംസു പൂക്കോട്ടൂർ, വെല്‍ഫയർ വിങ് ചെയർമാൻ ഗഫൂർ വാവൂർ, ഭാരവാഹികളായ ഷമീർ അമ്പലപ്പാറ, സിറാജ് പുല്ലൂരാംപാറ, മുഹമ്മദ് കുട്ടി മേമാട്ടുപ്പാറ, സുള്‍ഫിക്കർ വെളിയഞ്ചേരി, മുസ്തഫ കോഴിക്കോട് എന്നിവരുടെ നേതൃത്വത്തിലാണ് നിയമനടപടികള്‍ പുരോഗമിക്കുന്നത്.







