play-sharp-fill
കാപ്പാ നിയമം ലംഘിച്ച് ജില്ലയിലെത്തി..! നിരവധി ക്രിമിനൽ കേസുകളിലെ  പ്രതിയെ കയ്യോടെ പൊക്കി പാലാ പോലീസ് ..!

കാപ്പാ നിയമം ലംഘിച്ച് ജില്ലയിലെത്തി..! നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ കയ്യോടെ പൊക്കി പാലാ പോലീസ് ..!

സ്വന്തം ലേഖകൻ

കോട്ടയം : കാപ്പാ നിയമപ്രകാരം നാടുകടത്തപ്പെട്ട പ്രതി നിയമം ലംഘിച്ചതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തു. പൂവരണി വില്ലേജ് മൂലേത്തൊണ്ടി കോളനി ഭാഗത്ത് ഓലീക്കൽ വീട്ടിൽ കുഞ്ഞപ്പൻ മകൻ സാജൻ ജോർജ്ജ് (45) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.

അടിപിടി, കഞ്ചാവ് വിൽപ്പന തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പാ നിയമപ്രകാരം നാടുകടത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ഇയാൾ ഈ നിയമം ലംഘിച്ച് കോട്ടയം പുത്തനങ്ങാടിയിൽ വന്നിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പാലാ പോലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി. ടോംസണ്‍, സി.പി.ഓ മാരായ ജോഷി മാത്യു, രഞ്ജിത്ത് സി, അരുൺ സി.എം എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.

Tags :