Spread the love

തിരുവനന്തപുരം:സംസ്ഥാന മാസ്റ്റേഴ്‌സ് മീറ്റിൽ ഹർഡിലുകൾ അതിവേഗം ചാടിക്കടന്ന്‌ സ്വർണം നേടിയ സിസ്‌റ്റർ സബീനയ്ക്ക് വിദ്യാഭ്യാസമന്ത്രിയുടെ അഭിനന്ദനം. മാനന്തവാടി ദ്വാരക യുപി സ്കൂളിലെ കായിക അധ്യാപികയായ സിസ്റ്ററുടെ നേട്ടം വിദ്യാഭ്യാസ വകുപ്പിന് തന്നെ അഭിമാനകരമാണെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

video
play-sharp-fill

കന്യാസ്ത്രീ വേഷത്തിൽ മത്സരത്തിനിറങ്ങി നേടിയ ഈ വിജയം ഇച്ഛാശക്തിയുടെ പ്രതീകമാണെന്നും പ്രായമോ സാഹചര്യങ്ങളോ ഒരു ലക്ഷ്യത്തിനും തടസ്സമല്ലെന്ന് സിസ്റ്റർ സ്വന്തം ജീവിതം കൊണ്ട് തെളിയിച്ചിരിക്കുന്നെന്നും മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.

55 വയസ്സിനുമുകളിലുള്ളവരുടെ വിഭാഗത്തിലാണ് സിസ്റ്റർ മത്സരിച്ചത്. ഒമ്പതിൽ പഠിക്കുമ്പോൾ ഹർഡിൽസിൽ ദേശീയ മത്സരത്തിൽ പങ്കെടുത്തു. കോളേജ് പഠനകാലത്ത് അന്തർസർവകലാശാല മത്സരങ്ങളിൽ മിന്നുംതാരമായി. പിന്നീട് കായികാധ്യാപികയുടെ റോളിലായി. അധ്യാപികയായശേഷം അധികം മത്സരങ്ങളിലൊന്നും പങ്കെടുത്തിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്‌കൂൾ മീറ്റിൽ അധ്യാപകരുടെ മത്സരങ്ങളിൽ സമ്മാനം നേടിയുണ്ട്‌. അടുത്ത മാർച്ചിൽ ജോലിയിൽനിന്ന്‌ വിരമിക്കും. ഇതിനുമുമ്പ്‌ വീണ്ടും കളത്തിലിറങ്ങണമെന്ന ആഗ്രഹത്തിലാണ്‌ സംസ്ഥാന മാസ്റ്റേഴ്സ് മീറ്റിനെത്തിയത്‌. ആരാധന സന്യാസ സഭാംഗമായ സിസ്‌റ്റർ ദ്വാരക പ്രൊവിൻഷ്യൽ ഹൗസിലെ അംഗമാണ്.