play-sharp-fill
പിജി സിലബസില്‍ സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും പുസ്തകങ്ങള്‍; വിവാദ സിലബസ് പിന്‍വലിക്കില്ലെന്ന് കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍; സിലബസിലെ കാവിവല്‍ക്കരണത്തിനെതിരെ പ്രതിഷേധം ശക്തം

പിജി സിലബസില്‍ സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും പുസ്തകങ്ങള്‍; വിവാദ സിലബസ് പിന്‍വലിക്കില്ലെന്ന് കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍; സിലബസിലെ കാവിവല്‍ക്കരണത്തിനെതിരെ പ്രതിഷേധം ശക്തം

സ്വന്തം ലേഖകന്‍

കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ വൈസ് ചാന്‍സലര്‍ക്കെതിരെ പ്രതിഷേധം. മൂന്നാം സെമസ്റ്റര്‍ പിജി കോഴ്‌സിന്റെ പുതുക്കിയ സിലബസിലെ കാവിവത്ക്കരണമാണ് പ്രതിഷേധത്തിന് കാരണം. എന്നാല്‍,
വിവാദ സിലബസ് പിന്‍വലിക്കില്ലെന്ന് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍ വ്യകത്മാക്കി. സവര്‍ക്കറും ഗോള്‍വാള്‍ക്കറും ആരെന്ന് പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥികള്‍ അറിയണമെന്ന് ഗോപിനാഥ് രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു.

എംഎ ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്‌സ് കോഴ്സിന്റെ സിലബസിലാണ് ഇവരുടെ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സവര്‍കറുടെ ഹു ഇസ് ഹിന്ദു, ഗോള്‍വാള്‍ക്കറുടെ ദ ബഞ്ച് ഓഫ് തോട്ട്‌സ് എന്നീ പുസ്തകങ്ങളാണ് പുതുക്കിയ സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒപ്പം ദീന്‍ദയാല്‍ ഉപാധ്യായയുടെ ഇന്റഗ്രല്‍ ഹ്യൂമനിസം എന്ന പുസ്തകത്തിന്റെ ഭാഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ണൂര്‍ സര്‍വകലാശാല വിവാദത്തില്‍കൃത്യമായ അജണ്ഡ നിശ്ചയിച്ചുകൊണ്ടാണ് സിലബസ് തയാറാക്കിയിരിക്കുന്നത് ആരോപിച്ചാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ ഉള്‍പ്പെടെ പ്രതിഷേധിക്കുന്നത്. ബോര്‍ഡ് ഓഫ് സ്റ്റഡീസ് രൂപീകരിക്കാതെയാണ് സിലബസ് ഒരുക്കിയതെന്ന ആരോപണവും ശക്തമാണ്.