Spread the love

കണ്ണൂർ: കണ്ണൂർ സീറ്റില്‍ കണ്ണുവച്ച്‌ അര ഡസനോളം കോണ്‍ഗ്രസ് നേതാക്കള്‍.

video
play-sharp-fill

താൻ മത്സരിക്കുമെന്ന അവകാശവുമായി കെ സുധാകരൻ എംപിയും ഇറങ്ങിയതോടെ കളംനിറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ പതിനയ്യായിരത്തോളം വോട്ടിന്റെ ലീഡാണ് മണ്ഡലത്തില്‍ യുഡിഎഫിന് ഉള്ളത്. എംപി സ്ഥാനം കളഞ്ഞ് എംഎല്‍എ ആകണമെന്നും അധികാരം കിട്ടിയാല്‍ മന്ത്രി ആകണമെന്നും കെ സുധാകരന് മോഹം ഉണ്ട്.

നേതാക്കളില്‍ പലരോടും അത് പറഞ്ഞിട്ടുമുണ്ട്. കെ സുധാകരന് മാത്രം നിയമസഭയിലേക്ക് മത്സരിക്കാൻ ഹൈക്കമാന്റിന്റെ അനുമതി ഉണ്ടെന്നാണ് അദ്ദേഹത്തിന്റെ അനുയായികള്‍ പ്രചരിപ്പിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അങ്ങനെ ഇളവ് നല്‍കിയാല്‍ നാലഞ്ച് എംപിമാർ കൂടി നിയമസഭയിലേക്ക് ഇറങ്ങാൻ തയ്യാറായി നില്‍ക്കുന്നതിനാല്‍ കെപിസിസി നേതൃത്വം അനുകൂലമല്ല. മുൻ മേയർ ടിഒ മോഹനൻ, കോർപ്പറേഷൻ കൗണ്‍സിലർ റിജില്‍ ചന്ദ്രൻ മാക്കുറ്റി, കെപിസിസി അംഗം അമൃത രാമകൃഷ്ണൻ, കെഎസ്‌യു സംസ്ഥാന ഉപാധ്യക്ഷൻ മുഹമ്മദ് ഷമ്മാസ് എന്നിവരാണ് കണ്ണൂരില്‍ കണ്ണുവെച്ചിട്ടുള്ളത്.

കോർപ്പറേഷനില്‍ തുടർഭരണം കിട്ടിയതിന്റെ ക്രെഡിറ്റ് കൂടി ടി ഓ മോഹനന്റെ അവകാശത്തിന് ശക്തിപകരും. ആദി കടലായി ഡിവിഷനിലെ മിന്നുന്ന വിജയമാണ് റിജില്‍ മാക്കുറ്റിക്ക് മാറ്റ് കൂട്ടുന്നത്. 91ല്‍ കണ്ണൂർ മണ്ഡലത്തില്‍ നിന്ന് ജയിച്ച്‌ മന്ത്രിയായ എൻ രാമകൃഷ്ണന്റെ മകള്‍ അമൃതാ രാമകൃഷ്ണൻ മുൻ കൗണ്‍സിലർ കൂടിയാണ്.