
ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു; ബോധരഹിതയായപ്പോള്‍ കത്തി കൊണ്ട് കഴുത്തറുത്തറുത്തു; ശ്യംജിത്തും, വിഷ്ണുപ്രിയയും അഞ്ച് വർഷമായി പ്രണയത്തിലായിരുന്നു; യുവതി മറ്റൊരാളുമായി അടുപ്പത്തിലായതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതിയുടെ മൊഴി
കണ്ണൂര്‍: പാനൂരിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ ശ്യാംജിത്തിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. അതിന് ശേഷം കസ്റ്റഡിയിൽ വാങ്ങിയായിരിക്കും തെളിവെടുപ്പ് നടത്തുക. കൊലപാതകം നടന്ന വിഷ്ണുപ്രിയയുടെ വീട്ടിലെത്തിച്ചാണ് ആദ്യം തെളിവെടുപ്പ് .
അഞ്ചുവര്‍ഷമായി വിഷ്ണുപ്രിയയുമായി അടുപ്പത്തിലായിരുന്നു. യുവതി മറ്റൊരാളുമായി അടുപ്പത്തിലായതാണ് കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്നും കൂത്തുപറമ്പ് മാനന്തേരി സ്വദേശിയായ ശ്യാംജിത്ത് പൊലീസിന് മൊഴിനല്‍കി.
കൂത്തുപറമ്പിലെ ഒരു കടയില്‍ നിന്ന് വാങ്ങിയ ചുറ്റികയുമായാണ് വിഷ്ണുപ്രിയയുടെ വീട്ടില്‍ എത്തിയത്. പിന്‍വാതിലില്‍ കൂടിയാണ് വീടിനുള്ളില്‍ പ്രവേശിച്ചത്. ആദ്യം ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു. അടിയേറ്റ് ബോധരഹിതയായപ്പോള്‍ കത്തി കൊണ്ട് കഴുത്തറുത്തെന്നും പ്രതി പറഞ്ഞു. ഇതനുസരിച്ച് കത്തിയും ചുറ്റികയും വാങ്ങിയ കടകളിലും എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കണ്ണച്ചാങ്കണ്ടി വിനോദിന്റെ മകള്‍ വിഷ്ണുപ്രിയ (23)യെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പാനൂരിലെ സ്വകാര്യ ലാബ് ജീവനക്കാരിയായിരുന്നു വിഷ്ണുപ്രിയ.ബന്ധുക്കള്‍ അടുത്ത വീട്ടിലെ മരണത്തിന് പോയ സമയത്താണ് ശ്യാംജിത്ത് വീട്ടില്‍ കടന്നത്. ബന്ധുവായ സ്ത്രീയാണ് ആദ്യം മൃതദേഹം കണ്ടത്. മുറിക്കുള്ളിലെ കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.വിഷ്ണുപ്രിയയുടെ കഴുത്ത് അറ്റുതൂങ്ങിയ നിലയിലായിരുന്നു.
കൊലനടത്തിയ ശേഷം, സംഭവ സ്ഥത്ത് നിന്നു കടന്ന ശ്യാംജിത്ത്, പിന്നീട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പാനൂരിലെ ടെക്സ്റ്റയില്‍സ് ജീവനക്കാരനാണ് ശ്യാംജിത്ത്.