Spread the love

കണ്ണൂർ : കാപ്പ നിയമ പ്രകാരം നാടുകടത്തിയ പ്രതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ. കാപ്പ കേസ് പ്രതി പറക്കളായി റംഷീദ് സുഹൃത്ത് അമ്പലത്തറ സുബൈർ എന്നിവരാണ് അറസ്റ്റിലായത്. ഹോസ്ദുർഗ്ഗ് പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

video
play-sharp-fill

കവർച്ച, അടിപിടി, മയക്കു മരുന്ന് കടത്ത് അടക്കം അഞ്ചിലേറെ കേസിൽ പ്രതിയായ റംഷീദിനെ കണ്ണൂർ റേഞ്ച് ഡിഐജി കാസർഗോഡ് ജില്ലയിൽ നിന്നും നാടുകടത്തി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലായാണ് രാസലഹരിമരുന്നായി എംഡിഎംഎയുമായി പിടിയിലാകുന്നത്.