കണ്ണൂരില്‍ നിന്ന് കാപ്പ ചുമത്തി നാടുകടത്തിയ പ്രതി കൊച്ചിയിലെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍; മരിച്ചത് മൂന്ന് വര്‍ഷത്തിനുള്ളില്‍ നിരവധി ക്രിമിലനൽ കേസുകളില്‍ പ്രതിയായ കതിരൂർ സ്വദേശി
കൊച്ചി: കണ്ണൂരില്‍ നിന്ന് കാപ്പ ചുമത്തി നാടുകടത്തിയ പ്രതി കൊച്ചിയിലെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍. കതിരൂര്‍ സ്വദേശി വിഥുനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂരില്‍ നിരവധി കേസുകളില്‍ ഉള്‍പ്പെട്ടതിനാലാണ് ഇയാളെ നാടുകടത്തിയത്.
മൂന്ന് വര്‍ഷത്തിനുള്ളില്‍ അനവധി കേസുകളില്‍ പ്രതിയായ വിഥുനെ നാടുകടത്തിയതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ എത്തിയത്. കൊച്ചിയില്‍ എത്തിയ ഇയാള്‍ ലോഡ്ജ് മുറിയെടുത്തു താമസിക്കുകയായിരുന്നു.
ഇയാളെ പുറത്തു കാണാത്തതിനെ തുടര്‍ന്ന് ഹോട്ടല്‍ ഉടമകള്‍ വാതില്‍ തട്ടിവിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. പിന്നാലെ ഉടന്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവസ്ഥലത്ത് പൊലീസ് എത്തി വാതില്‍ തുറന്നപ്പോളാണ് ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.