Spread the love

കണ്ണൂർ: ആത്മഹത്യക്ക് ശ്രമിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്ന ഗസ്റ്റ് അദ്ധ്യാപിക മരിച്ച സംഭവത്തില്‍ ആണ്‍സുഹൃത്ത് പിടിയില്‍.

video
play-sharp-fill

കണ്ണൂർ സ‌ർവകലാശാലയിലെ ഗസ്റ്റ് അദ്ധ്യാപികയായിരുന്ന ആദിത്യ അനില്‍കുമാർ (28) ആണ് മരിച്ചത്. ആദിത്യയുടെ ആണ്‍സുഹൃത്ത് ശരണ്‍ ആണ് പിടിയിലായിരിക്കുന്നത്.

 

കഴിഞ്ഞ ഞായറാഴ്‌ചയായിരുന്നു ആദിത്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു അന്ത്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പന്ന്യന്നൂർ മനേക്കര സ്വദേശിയായ ശരണ്‍ മർദ്ദിച്ചതില്‍ മനംനൊന്താണ് ആദിത്യ ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.ശരണ്‍ ആദിത്യയെ മർദ്ദിച്ചതായുള്ള യുവതിയുടെ അമ്മയുടെ മൊഴിയില്‍ പാനൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. അനില്‍ കുമാർ ആണ് ആദിത്യയുടെ പിതാവ്. സഹോദരൻ: അദ്വൈത്.