കണ്ണൂര്‍ പയ്യന്നൂരില്‍ വീടിന് സമീപത്തേക്ക് സ്ഫോടക വസ്തു എറിഞ്ഞു; സുരക്ഷ കണക്കിലെടുത്ത് പയ്യന്നൂരില്‍ വിവിധയിടങ്ങളിലായി 100 സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്ന് അധികൃതര്‍

Spread the love

കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ വീടിന് സമീപത്തേക്ക് സ്ഫോടക വസ്തു എറിഞ്ഞു. വെള്ളൂർ രാമൻകുളത്തെ വി.വി. കമലാക്ഷിയുടെ വീടിനടുത്താണ് സംഭവം. സ്ഫോടവസ്തു വീടിനു മുന്നിലുള്ള പരസ്യ ബോർഡില്‍ തട്ടി പൊട്ടി. എറിഞ്ഞത് കെട്ടുപടക്കമാണെന്ന് പൊലീസ് അറിയിച്ചു.

video
play-sharp-fill

അതേസമയം, സ്ഫോടക വസ്തുക്കള്‍ എറിയുന്ന സാഹചര്യത്തില്‍ പയ്യന്നൂരില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനാണ് അധികൃതരുടെ തീരുമാനം. സുരക്ഷ കണക്കിലെടുത്ത് പയ്യന്നൂരില്‍ വിവിധയിടങ്ങളിലായി 100 സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ക്രമസമാധാന പ്രശ്നങ്ങള്‍ കണക്കിലെടുത്ത് പൊലീസ് കാവലേര്‍പ്പെടുത്തിയ വീടുകളില്‍ ക്യാമറ സ്ഥാപിക്കാൻ ഉടമസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ക്യാമറ സ്ഥാപിക്കുന്ന കാര്യം ചൂണ്ടികാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പൊലീസ് കത്ത് നല്‍കിയിരുന്നു. തുടര്‍ന്നായിരുന്നു നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group