
കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; പുക ഉയരുന്നതുകണ്ട് യാത്രക്കാരൻ കാറിന് വെളിയിലിറങ്ങി; ഒഴിവായത് വൻ ദുരന്തം
സ്വന്തം ലേഖകൻ
കണ്ണൂർ: കണ്ണൂർ നഗരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. യാത്രക്കാരൻ കാർ നിർത്തി ഓടി രക്ഷപ്പെട്ടതിനാൽ വൻ ദുരന്തമൊഴിവായി. ചൊവ്വാഴ്ച്ച വൈകുന്നേരം നാലുമണിക്ക് കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്.
കാറിലുണ്ടായിരുന്ന ഇരിക്കൂർ സ്വദേശി ആദർശ് ഉടൻ കാർ നിർത്തി പുറത്തിറങ്ങി ദൂരേയ്ക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. കാറിന്റെ ഡ്രൈവർ സീറ്റിലെ ലോക്ക് തുറന്ന് പുറത്തിറങ്ങാൻ കഴിഞ്ഞതാണ് വൻ ദുരന്തമൊഴിവാക്കിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദർശ് ഇറങ്ങിയ ഉടനെ കാർ കത്തിയമരുകയായിരുന്നു. തൊട്ടടുത്ത് ഏതാണ്ട് നൂറുമീറ്റർ അകലെയുള്ള കണ്ണൂർ ഫയർ ഫോഴ്സ് എത്തി തീയണച്ചു.
കാർ പൂർണ്ണമായി കത്തിനശിച്ചിട്ടുണ്ട്. നാട്ടുകാരും പോലീസും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. കാർ കത്തിയതു കാരണം ഈ റൂട്ടിൽ ഗതാഗതം ഒരു മണിക്കൂറോളം സ്തംഭിച്ചു.
Third Eye News Live
0