video
play-sharp-fill
നീണ്ട വർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹം: രണ്ടാമത്തെ കണ്മണിയെ കാത്തിരിക്കവേ ദുരന്തം തേടിയെത്തി,കത്തിയമര്‍ന്ന കാര്‍ വിശദമായ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കി

നീണ്ട വർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹം: രണ്ടാമത്തെ കണ്മണിയെ കാത്തിരിക്കവേ ദുരന്തം തേടിയെത്തി,കത്തിയമര്‍ന്ന കാര്‍ വിശദമായ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കി

സ്വന്തം ലേഖകൻ

മയ്യിൽ: നീണ്ട വർഷത്തെ പ്രണയത്തിന് ശേഷം 8 വർഷം മുൻപ് ആണ് കണ്ണൂരിൽ അപകടത്തിൽ മരണപ്പെട്ട പ്രജിത്തും റിഷയും വിവാഹിതരായത്. രണ്ടാമത്തെ കണ്മണിക്കായി കാത്തിരുന്ന അവരുടെ എല്ലാ പ്രതീക്ഷകളും സ്വപ്നങ്ങളും തകർത്തുകൊണ്ട് അവരെ തേടിയെത്തിയത് ഒരു വലിയ ദുരന്തവും.

കുറ്റിയാട്ടൂരില്‍ അയല്‍വാസികളായിരുന്നു ഇരുവരും. കുട്ടിക്കാലത്തെയുളള അടുപ്പമാണ് പ്രണയത്തിലും ഇരുവീട്ടുകാരുടെ സമ്മതത്തോടെയുളള വിവാഹത്തിലും കലാശിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിര്‍മാണ മേഖലയില്‍ ഉപയോഗിക്കുന്നതിനായി ജെസിബി ഉള്‍പെടെയുളള വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്നതായിരുന്നു പ്രജിത്തിന്റെ തൊഴില്‍. സഹോദരന്‍ പ്രമോദിനൊപ്പമായിരുന്നു ഈ ബിസിനസ് നടത്തിയിരുന്നത്.

വ്യാഴാഴ്ച രാവിലെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് പോകുംവഴിയാണ് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ച്‌ ദമ്പതികള്‍ ദാരുണമായി മരിച്ചത്. അപകടത്തിന് വഴിവെച്ചത് സ്റ്റിയറിങ് ഭാഗത്തുണ്ടായ ഷോര്‍ട് സര്‍ക്യൂടാണെന്ന് മോട്ടോര്‍ വാഹനവകുപ്പ് അന്വേഷണ റിപ്പോര്‍ട്ടിൽ പറയുന്നു.

കണ്ണൂര്‍ നഗരത്തിലെ ഗതാഗതകുരുക്കും അപകടത്തിന് കാരണമായിയെന്നാണ് മോട്ടോര്‍ വാഹനവകുപ്പും അഗ്‌നി ശമന സേനയും നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

മുന്‍വശത്ത് തീ ആളിപടര്‍ന്നത് കാരണം ഡോര്‍ ലോക് കത്തിയത് കാരണമാണ് തുറക്കാന്‍ കഴിയാതിരുന്നതെന്നാണ് പ്രാഥമിക നിഗമനം. കത്തിയമര്‍ന്ന കാര്‍ വിശദമായ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

Tags :