Spread the love

കണ്ണൂർ: കിണറ്റിൽ വീണ പന്തെടുക്കാനിറങ്ങിയ 14കാരന് ദാരുണാന്ത്യം.

video
play-sharp-fill

കൊയ്യം ജിഎച്ച്എസ്എസ് ഒൻപതാം ക്ലാസ് വിദ്യാർത്ഥി ടിപി മുഹമ്മദാണ് മരിച്ചത്.

ഇന്ന് രാവിലെ എട്ട് മണിയോടെയാണ് കൊയ്യത്തുള്ള മർക്കസിൽ വെച്ചാണ് അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കുട്ടികൾ ഫുട്ബോൾ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു.

 

പന്ത് പരിസരത്തുള്ള ഒരു കിണറ്റിലേക്ക് വീണു.

 

മുഹമ്മദ് പന്തെടുക്കാൻ കിണറ്റിലേക്കിറങ്ങി പകുതിയെത്തിയപ്പോൾ പിടി വിട്ട് കിണറ്റിലേക്ക് വീഴുകയായിരുന്നു.

​ഗുരുതരമായി പരിക്കേറ്റ കുട്ടിയെ സഹപാഠികളും അവിടെയുണ്ടായിരുന്നവരും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.