കണ്ണൂര്‍ ദേശീയപാതയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

Spread the love

കണ്ണൂർ: കണ്ണൂർ ദേശീയപാത 66ല്‍ മുഴപ്പിലങ്ങാടില്‍ കാറുകള്‍ തമ്മില്‍ കൂട്ടുപിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. ഇന്ന് രാവിലെ ആറരയോടെ ശ്രീ നാരായണ മഠത്തിന് മുൻ വശത്താണ് അപകടമുണ്ടായത്.

video
play-sharp-fill

പരിക്കേറ്റ രണ്ട് പേരെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂർ ഭാഗത്ത് നിന്നും തലശ്ശേരി ഭാഗത്തേക്ക് ഒരേ ദിശയിലേക്ക് പോയ കാറുകളാണ് അപകടത്തില്‍ പെട്ടത്. കാറിന്റെ പിറകില്‍ വന്ന് മറ്റൊരു കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാർ പാതയുടെ സൈഡ് ബിത്തിക്ക് മുകളിലെത്തിയ നിലയിലാണുള്ളത്.

കഴിഞ്ഞ ഒരാഴ്ചയായി പാത ടാർ ചെയ്യുന്നതിന് ഭാഗമായി അടച്ചിട്ടിരുന്നു.  നിർമ്മാണം നടക്കുന്ന ഘട്ടത്തില്‍ വാഹന ഗതാഗതം നിയന്ത്രിക്കാൻ റോഡിന്റെ ഒരു ഭാഗത്ത് ഇരുമ്പ് ഭിത്തികള്‍ കൊണ്ട് ബ്ലോക് ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ടാറിങ്ങ് പൂർത്തിയാക്കി റോഡ് ഗതാഗതത്തിന് തുറന്ന് കൊടുത്തെങ്കിലും ബ്ലോക് ചെയ്ത ഭാഗങ്ങള്‍ നീക്കം ചെയ്തിരുന്നില്ല. ഇതാണ് അപകടത്തിന് കാരണമായതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group