
ബൈക്കിൽ പോകുമ്പോൾ തലയ്ക്ക് മുകളിലേക്ക് വഴിവിളക്കിന്റെ സോളാർപാനൽ വീണു; യുവാവിന് ദാരുണാന്ത്യം
കണ്ണൂർ: കണ്ണൂരിൽ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ തെരുവുവിളക്കിന്‍റെ സോളാർ പാനൽ തലയിൽ വീണ് പരിക്കേറ്റ യുവാവ് മരിച്ചു.
കീഴറയിലെ ആദിത്യനാണ് ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ദിവസം വെള്ളിക്കീലിന് സമീപം സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് ആദിത്യന്‍റെ തലയിൽ സോളാർ പാനൽ തകർന്ന് വീണത്.
ഗുരുതരമായി പരിക്കേറ്റ ആദിത്യനെ ആദ്യം പരിയാരം ഗവൺമെൻ്റ് മെഡിക്കൽ കോളേജിലാണ് പ്രവേശിപ്പിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

നില ഗുരുതരമായതോടെ ആദിത്യനെ പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Third Eye News Live
0