
കണ്ണൂരിൽ അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ എയർ ഗണ്ണിൽ നിന്ന് വെടിയേറ്റ് ഒരാൾ മരിച്ചു, മദ്യപിച്ച് ബഹളമുണ്ടാക്കുന്നത് ചോദ്യം ചെയ്തതിനാണ് വെടിയുതിർത്തത്
കണ്ണൂർ: അയൽവാസിയുടെ വെടിയേറ്റ് ഒരാൾ മരിച്ചു. കണ്ണൂർ ചെറുപുഴയിലാണ് സംഭവം. അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെയാണ് വെടിവെപ്പുണ്ടായത്. കാനംവയൽ ചേനാട്ട് കൊല്ലിയിലെ കൊങ്ങോലയിൽ സെബാസ്റ്റ്യനാ(ബേബി)ണ് മരിച്ചത്.
അയൽവാസി ടോമിയുടെ വെടിയേറ്റാണ് മരണം. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. മദ്യപിച്ച് ബഹളമുണ്ടാക്കുന്നത് ചോദ്യം ചെയ്തതിനാണ് വെടിയുതിർത്തത്. ഇന്ന് രാവിലെ എട്ട് മണിക്കാണ് സംഭവം. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതി ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു
Third Eye News Live
0