കണ്ണിൽ പേനകൊണ്ട് കുത്തേറ്റ വിദ്യാർത്ഥിനിക്ക് ചികിത്സ വൈകിയ സംഭവം ;അധ്യാപികയെ സസ്‌പെൻഡ് ചെയ്തു

കണ്ണിൽ പേനകൊണ്ട് കുത്തേറ്റ വിദ്യാർത്ഥിനിക്ക് ചികിത്സ വൈകിയ സംഭവം ;അധ്യാപികയെ സസ്‌പെൻഡ് ചെയ്തു

 

സ്വന്തം ലേഖിക

കോഴിക്കോട്: കണ്ണിന് പരിക്കേറ്റ എൽകെജി വിദ്യാർത്ഥിക്ക് ചികിത്സ വൈകിയ സംഭവത്തിൽ അധ്യാപികയെ സസ്പെൻഡ് ചെയ്തു. കോഴിക്കോട് പുതുപ്പാടി എകെടിഎം സ്‌കൂളിലെ അധ്യാപിക ബിജിയെയാണ് സസ്പെൻഷൻഡ് ചെയ്തത്.

പരുക്ക് ഗുരുതരമായിതിനാൽ കാഴ്ചയെക്കുറിച്ച് ഉറപ്പു നൽകാൻ കഴിയില്ലെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു.കഴിഞ്ഞ ദിവസമാണ് എൽ.കെ.ജി വിദ്യാർത്ഥിക്ക് സഹപാഠിയുടെ പേനകൊണ്ട് കണ്ണിന് ഗുരുതരമായി പരുക്കേറ്റത്. അധ്യാപകരോ സ്‌കൂൾ അധികൃതരോ കുട്ടിയെ ആശുപത്രിയിൽ കൊണ്ടു പോയില്ലെന്ന് മാത്രമല്ല വിവരം രക്ഷിതാക്കളെ അറിയിച്ചത് ഒന്നരമണിക്കൂർ വൈകിയുമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് വിവരം അറിഞ്ഞെത്തിയ രക്ഷിതാവാണ് കുട്ടിയെ തൊട്ടടുത്ത ഈങ്ങാപ്പുഴയിലെ ആശുപത്രിയിൽ കൊണ്ടുപോയത്. അപ്പോഴേക്കും കണ്ണിന്റെ കാഴ്ച ശക്തി പോയിരുന്നു. പിന്നീട് നാലുമണിയോടെ കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിയിൽ എത്തിച്ചു. ഇത്രയും സമയം കുട്ടിക്ക് വിദഗ്ധ പരിശോധനയൊന്നും ലഭിച്ചിരുന്നില്ല.