കഞ്ഞിക്കുഴിയിൽ വാഹനാപകടം : കാറും ബൈക്കും കൂട്ടിയിടിച്ച് ചുങ്കം സ്വദേശി മരിച്ചു

Spread the love

ശ്രീലക്ഷ്മി സോമൻ

video
play-sharp-fill

കോട്ടയം : കഞ്ഞിക്കുഴിയിൽ നിയന്ത്രണം വിട്ട കാറും ബൈക്കും കൂട്ടിയിടിച്ച്   വടവാതൂരിൽ വാടകയ്ക്ക് താമസിച്ചിരുന്ന ചുങ്കം സ്വദേശി മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. ചുങ്കം സ്വദേശിയായ തോമസ് പുന്നൂസ്(23) മരിക്കുകയും ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്ത കഞ്ഞിക്കുഴി മുട്ടമ്പലം നടുപ്പറമ്പിൽ കിരൺ മനോജിന് പരിക്കേൽക്കുകയും ചെയ്തു.

മരിച്ച തോമസ്

പരിക്കേറ്റയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴച്ച രാത്രി പത്ത് മണിയോടെ കഞ്ഞിക്കുഴി ജംഗ്ഷനിലെ പെട്രോൾ പമ്പിന് മുന്നിലായിരുന്നു അപകടം. കഞ്ഞിക്കുഴി ഭാഗത്ത് നിന്നും ഭക്ഷണം കഴിക്കുന്നതിനായാണ് ഇരുവരും ബൈക്കിൽ കഞ്ഞിക്കുഴി ജംഗ്ഷനിൽ എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഞ്ഞിക്കുഴി പെട്രോൾ പമ്പിന് സമീപത്ത് വച്ച് റോഡിന്റെ മധ്യഭാഗത്ത് ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും എതിർ ദിശയിൽ നിന്നും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. തുടർന്ന് റോഡിൽ തെറിച്ച് വീണ ഇരുവരെയും പൊലീസ് കൺട്രോൾ റൂമിന്റെ വാഹനത്തിലാണ് ജില്ലാ ജനറൽ ആശുപത്രിയിലെത്തിച്ചത്.

ഇവിടെ എത്തിച്ചപ്പോഴും തോമസിന് മരണം സംഭവിച്ചിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമാണെന്നാണ് സൂചന. അപകടത്തെ തുടർന്ന് കെ.കെ റോഡിൽ ഇരുപത് മിനിട്ടോളം ഗതാഗതം സ്തംഭിച്ചു.

മൃതദേഹം ജില്ലാ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തെ തുടർന്നുണ്ടായ രക്തവും ശരീരവശിഷ്ടങ്ങളും റോഡിൽ കിടക്കുകയാണ്.