video
play-sharp-fill

കാഞ്ഞിരപ്പള്ളി സർക്കിൾ സഹകരണ യൂണിയൻ ഭരണം യൂ ഡി എഫ് വീണ്ടും പിടിച്ചെടുത്തു ; സത്യപ്രതിജ്ഞയും ചെയർമാൻ തിരഞ്ഞെടുപ്പും ഈ മാസം 16 ന്

കാഞ്ഞിരപ്പള്ളി സർക്കിൾ സഹകരണ യൂണിയൻ ഭരണം യൂ ഡി എഫ് വീണ്ടും പിടിച്ചെടുത്തു ; സത്യപ്രതിജ്ഞയും ചെയർമാൻ തിരഞ്ഞെടുപ്പും ഈ മാസം 16 ന്

Spread the love

കാഞ്ഞിരപ്പള്ളി – കാഞ്ഞിരപ്പള്ളി സർക്കിൾ സഹകരണ യൂണിയനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് ന് വൻവിജയം’ നിലവിലുള്ള സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ അഡ്വ.പി സതീഷ് ചന്ദ്രൻ നായർ നേതൃത്വം നൽകിയ പാനൽ പത്തിൽ എട്ടു സീറ്റ് നേടി ആധിപത്യം നിലനിർത്തി.

യുഡിഎഫ് പാനലിൽ മത്സരിച്ച അഡ്വ.പി.സതീഷ്ചന്ദ്രൻ നായർ അഡ്വ.അഭിലാഷ് ചന്ദ്രൻ, അഡ്വ.സുനിൽ തേനംമാക്കൽ, തോമസ് മാടത്താനിയിൽ, ബോബി കെ.മാത്യു, പ്രകാശ് പുളിക്കൻ, ആനിയമ്മ എം.ജെ., എൽഡിഎഫ് പാനൽ നിന്നും എ.ജെ.ഗിരീഷ് കുമാർ, പ്രസാദ് പി.വി എന്നിവരും വിജയിച്ചു.

സർക്കിൾ സഹകരണ യൂണിയൻ അംഗങ്ങളുടെ സത്യപ്രതിജ്ഞയും ചെയർമാൻ തിരഞ്ഞെടുപ്പും ഈ മാസം പതിനാറാം തീയതി കാഞ്ഞിരപ്പള്ളി സർക്കിൾ സഹകരണ യൂണിയൻ ഓഫീസിൽ നടക്കും. തെരഞ്ഞെടുപ്പിനുശേഷം നൂറുകണക്കിന് യുഡിഎഫ് പ്രവർത്തകരുടെ ആഹ്ലാദപ്രകടനം സർക്കിൾ സഹകരണ യൂണിയൻ ഓഫീസിൽ നിന്നും ആരംഭിച്ച കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ സമാപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഡ്വ.പി.എ.ഷെമീർ, അഡ്വ.തോമസ് കുന്നപ്പള്ളി, അഡ്വ.പി.ജീരാജ്, ബിനു മറ്റക്കര, തോമസ് റോയ് കപ്പലുമാക്കൽ, മറിയാമ്മ ടീച്ചർ, കെ എസ് രാജു, സേവിയർ മൂലകുന്ന്, ബിജു പട്യാല, മുണ്ടക്കയം സോമൻ എന്നിവർ പ്രസംഗിച്ചു.