ആധാരമെഴുത്തുകാരിയായ ഭാര്യയ്ക്ക് വഴിവിട്ട സഹായം ചെയ്ത് താലൂക്ക് ഓഫീസ് ജീവനക്കാരന്‍; ജോലി സമയത്തടക്കം ഭാര്യക്ക് വേണ്ടി ആധാരമെഴുത്ത് ക്യാന്‍വാസ് ചെയ്യും; ഭാര്യ എഴുതുന്ന ആധാരവുമായി വരുന്നവര്‍ക്ക് വഴിവിട്ട സഹായങ്ങളും സൗജന്യം

ആധാരമെഴുത്തുകാരിയായ ഭാര്യയ്ക്ക് വഴിവിട്ട സഹായം ചെയ്ത് താലൂക്ക് ഓഫീസ് ജീവനക്കാരന്‍; ജോലി സമയത്തടക്കം ഭാര്യക്ക് വേണ്ടി ആധാരമെഴുത്ത് ക്യാന്‍വാസ് ചെയ്യും; ഭാര്യ എഴുതുന്ന ആധാരവുമായി വരുന്നവര്‍ക്ക് വഴിവിട്ട സഹായങ്ങളും സൗജന്യം

സ്വന്തം ലേഖകന്‍

കോട്ടയം: ആധാരമെഴുത്തുകാരിയായ ഭാര്യയ്ക്ക് വഴിവിട്ട സഹായം ചെയ്ത് താലൂക്ക് ഓഫീസ് ജീവനക്കാരന്‍. ഭാര്യയുടെ ആധാരമെഴുത്തിന് ആളെ പിടിക്കുന്നതാണ് താലൂക്ക് ഓഫീസ് ജീവനക്കാരനായ ഭര്‍ത്താവിന്റെ പ്രധാന പണിയെന്നും ജോലി സമയത്ത് ഉള്‍പ്പെടെ ഇയാള്‍ ക്യാന്‍വാസിങ്ങില്‍ വ്യാപൃതനാണെന്നും സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ രഹസ്യമായി സമ്മതിക്കുന്നു.

റിയല്‍ എസ്‌റേററ്റ് ബ്രോക്കര്‍മാര്‍, വസ്തുക്കച്ചവടക്കാര്‍ തുടങ്ങിയവരുമായി ബന്ധങ്ങള്‍ സ്ഥാപിച്ച് ശമ്പളത്തിന് പുറമേ കിമ്പളവും കൈക്കലാക്കുന്ന രീതിയാണ് ഇയാള്‍ക്ക്. ഭാര്യ എഴുതിയ ആധാരമാണെങ്കില്‍ ഏത് വിധേനയും വേഗത്തില്‍ നടപടിയാക്കി കൊടുക്കാന്‍ ഇദ്ദേഹം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്തെങ്കിലും തരത്തിലുള്ള തകരാറോ, പാടം നികത്തിയതോ ഉള്‍പ്പെടെയുള്ള ഏത് ആധാരവും ഭാര്യ എഴുതിയതാണെങ്കില്‍ താലൂക്ക് ഓഫീസ് ജീവനക്കാരനായ ഇദ്ദേഹം ക്രമപ്പെടുത്തിക്കൊടുക്കും. കടുത്ത മത്സരം നിലനില്‍ക്കുന്ന ആധാരമെഴുത്ത് മേഖലയില്‍ ഭാര്യയ്ക്ക് വേണ്ടിയുള്ള ഒരു തരം അഡ്ജസ്റ്റ്‌മെന്റ്.

ഇദ്ദേഹത്തിന്റെ ഭാര്യയുടെ പക്കല്‍ അല്ലാതെ എഴുതിക്കുന്ന ആധാരങ്ങളില്‍ കുഴപ്പം കണ്ട് പിടിച്ചും ഇല്ലാത്ത കുഴപ്പങ്ങള്‍ ഉണ്ടാക്കിയും സാധാരണക്കാരെ വട്ടം ചുറ്റിക്കാനും അസാമാന്യ സാമര്‍ത്ഥ്യമാണ് ടിയാന്.

ഇയാള്‍ക്കെതിരെ നിരവധി പരാതികള്‍ ഉയരുന്നുണ്ടെങ്കിലും അധികാരികള്‍ മൗനത്തിലാണ്. കോട്ടയം ജില്ലയിലെ ഒരു താലൂക്കിലാണ് ഈ അനധികൃത ഇടപാട് നടക്കുന്നത്