video
play-sharp-fill

ആൾ മാറി ആക്രമിച്ചു ; കാഞ്ഞിരപ്പള്ളി സെൻ്റ് ഡോമിനിക്സ് കോളജിലെ വിദ്യാർത്ഥികളെ ക്വട്ടേഷൻ സംഘം ആക്രമിച്ചതായി പരാതി ; ക്വട്ടേഷൻ നല്‍കിയതിന് പിന്നിൽ സഹപാഠിയായ വിദ്യാർത്ഥിയും പിതാവുമെന്ന് വിദ്യാർത്ഥികൾ

ആൾ മാറി ആക്രമിച്ചു ; കാഞ്ഞിരപ്പള്ളി സെൻ്റ് ഡോമിനിക്സ് കോളജിലെ വിദ്യാർത്ഥികളെ ക്വട്ടേഷൻ സംഘം ആക്രമിച്ചതായി പരാതി ; ക്വട്ടേഷൻ നല്‍കിയതിന് പിന്നിൽ സഹപാഠിയായ വിദ്യാർത്ഥിയും പിതാവുമെന്ന് വിദ്യാർത്ഥികൾ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : കാഞ്ഞിരപ്പള്ളി സെൻ്റ് ഡോമിനിക്സ് കോളജിലെ വിദ്യാർത്ഥികളെ ക്വട്ടേഷൻ സംഘം ആക്രമിച്ചതായി പരാതി. എസ് എഫ് ഐ ഭാരവാഹിയെ തിരക്കിയെത്തിയ ക്വട്ടേഷൻ സംഘത്തിന് ആള് മാറിപ്പോയി തങ്ങളെ ആക്രമിച്ചതായി മർദ്ദനത്തിന് ഇരയായ വിദ്യാർത്ഥികള്‍ പറയുന്നു.

രണ്ടും മൂന്നും വർഷ വിദ്യാർത്ഥികളെയാണ് ക്വട്ടേഷൻ സംഘം മർദ്ദിച്ചത്. കോളേജിനു സമീപം സ്വകാര്യ കെട്ടിടത്തില്‍ വാടകയ്ക്ക് താമസിക്കുന്ന മൂന്നു വിദ്യാർത്ഥികളെയാണ് ക്വട്ടേഷൻ സംഘം മർദ്ദിച്ചത്. ഇവരുടെ റൂമില്‍ ഇടയ്ക്കിടക്ക് എത്തുന്ന എസ് എഫ് ഐ ഭാരവാഹിയായ ദീപുവിനെ തപ്പിയാണ് ക്വട്ടേഷൻ സംഘം എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദീപുവിനെ റൂമില്‍ കാണാത്തതിനെ തുടർന്ന് ഫോണില്‍ ബന്ധപ്പെട്ട് ഇദ്ദേഹത്തെ റൂമില്‍ എത്തിക്കാൻ ആവശ്യപ്പെട്ടു. ഇത് സാധിക്കാതെ വന്നതോടെ തങ്ങളെ മർദ്ദിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥികള്‍ പറഞ്ഞു. കോളേജിലെ സഹപാഠിയായ വിദ്യാർത്ഥിയും പിതാവും ചേർന്നാണ് ക്വട്ടേഷൻ നല്‍കിയതെന്നും വിദ്യാർത്ഥികള്‍ പറഞ്ഞു.