video
play-sharp-fill

സർജറി ചെയ്യുന്നതിനായി രോ​ഗിയിൽ നിന്ന് കൈക്കൂലി വാങ്ങിയ ഡോക്ടർ വിജിലൻസിന്റെ പിടിയിൽ;കാഞ്ഞിരപ്പള്ളി താലുക്കാശുപത്രിയിലെ സർജൻ ഡോ.സുജിത്കുമാറാണ് വിജിലൻസ് പിടിയിലായത്; വീഡിയോ കാണാം

സർജറി ചെയ്യുന്നതിനായി രോ​ഗിയിൽ നിന്ന് കൈക്കൂലി വാങ്ങിയ ഡോക്ടർ വിജിലൻസിന്റെ പിടിയിൽ;കാഞ്ഞിരപ്പള്ളി താലുക്കാശുപത്രിയിലെ സർജൻ ഡോ.സുജിത്കുമാറാണ് വിജിലൻസ് പിടിയിലായത്; വീഡിയോ കാണാം

Spread the love

കാഞ്ഞിരപ്പള്ളി; താലുക്കാശുപത്രിയിൽ സർജറി ചെയ്യുന്നതിനായി രോ​ഗിയിൽ നിന്നും കൈക്കൂലി ആവശ്യപ്പെട്ട ഡോക്ടർ പിടിയിൽ.

കൊല്ലം പത്തനാപുരം പട്ടാഴി സ്വദേശിയായ ഡോക്ടർ സുജിത്ത് കുമാർ എം എസ് ആണ് വിജിലൻസിന്റെ പിടിയിലായത്.

മുണ്ടക്കയം സ്വദേശിയിൽ നിന്ന് ഹെർണിയ ഓപ്പറേഷൻ നടത്തുന്നതിനായി 5000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും, ആ​ഗസ്ററ് 15 ന് ഡോക്ടറുടെ വീട്ടിൽ രോഗിയെ വിളിച്ചുവരുത്തുകയും ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്നതിനായി 2000 രൂപ കൈപ്പറ്റുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ആഗസ്റ്റ് 16ന് അഡ്മിറ്റ് ചെയ്ത് 18ന് ഓപ്പറേഷൻ നടത്തി. തുടർന്ന് രോ​ഗിയുടെ മകനിൽ നിന്ന് 3000 രൂപ ആവശ്യപ്പെടുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്.

ആ​ഗസ്റ്റ് 22 ന് കാഞ്ഞിരപ്പള്ളി കുന്നേൽ ആശുപത്രിക്ക് സമീപമുള്ള ഡോക്ടറുടെ വീട്ടിൽവെച്ച് വിജിലൻസ് സംഘം ഇയാളെ മൂവായിരം രൂപ വാങ്ങുന്നതിനിടെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കോട്ടയം വിജിലൻസ് എസ് പി വി ജി വിനോദ്കുമാറിന്റെ നിർദ്ദേശപ്രകാരം റേഞ്ച് ഡിവൈഎസ് പി പി.വി മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് ഇയാളെ പിടികൂടിയത്.

ഡോക്ടർ സുജിത് കുമാർ വ്യാപക കൈക്കൂലിയാണെന്ന പരാതിയെ തുടർന്ന് വിജിലൻസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.

ഐഒപി മഹേഷ്‌ പിള്ള, എസ് ഐ സുരേഷ് കുമാർ, എ എസ് ഐ സ്റ്റാൻലി തോമസ്, ബേസിൽ പി ഐസക്, എസിപിഒ മാരായ രാജേഷ് ടി പി, അനൂപ് ടി എസ്, അനൂപ് കെ എ, ജോഷി, അരുൺ ചന്ദ്, വനിതാഎസ് സി പി ഒ രഞ്ജിനി കെ പി എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു