
കാഞ്ഞിരപ്പള്ളിയിലെ അഞ്ജു ഷാജിയുടെ മരണം: വനിതാ കമ്മീഷൻ കേസെടുത്തു: കേസെടുത്തത് ചേർപ്പുങ്കൽ ഹോളിക്രോസ് കോളജിനെതിരെ
സ്വന്തം ലേഖകൻ
കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ കോളജ് വിദ്യാർത്ഥി അഞ്ജു ഷാജി, മീനച്ചിലാറ്റിൽ വിദ്യാർഥിനി മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
വനിതാ കമ്മീഷൻ അംഗം ഇ. എം. രാധയുടെ നിർദ്ദേശപ്രകാരമാണ് കേസെടുത്തത്. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് കോട്ടയം ജില്ലാ പോലീസ് സൂപ്രണ്ടിനോട് റിപ്പോർട്ട് ആവശ്യപ്പെടുമെന്നും ഇ. എം. രാധ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെൺകുട്ടിയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് വിവിധ സംഘടനകൾ രംഗത്ത് എത്തിയിട്ടുണ്ട്. ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് കാഞ്ഞിരപ്പള്ളി സ്വദേശിയായ പെൺകുട്ടിയെ കാണാതായത്. ഞായറാഴ്ച രാവിലെ മുതൽ ആരംഭിച്ച തിരച്ചിലിനൊടുവിൽ തിങ്കളാഴ്ച രാവിലെയോടെയാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിൽ ആദ്യം കാഞ്ഞിരപ്പള്ളി പൊലീസ് ബന്ധുക്കളുടെ പരാതിയിൽ മിസിംങ്ങ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. മൃതദേഹം കണ്ടെത്തിയ സാഹചര്യത്തിൽ അസ്വാഭാവിക മരണത്തിന് കിടങ്ങൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. പെൺകുട്ടിയുടെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലാണ്.പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.