കോടതിയിൽ ഹാജരാക്കേണ്ട കഞ്ചാവ് കേസ് പ്രതി പോലീസ് സ്റ്റേഷനിൽ നിന്നും കടന്നു കളഞ്ഞു ; മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി പോലീസ്
അരൂർ: കോടതിയില്‍ ഹാജരാക്കേണ്ട കഞ്ചാവ് കേസ് പ്രതികളില്‍ ഒരാൾ സ്റ്റേഷനില്‍ നിന്ന് ചാടിപ്പോയി. കഴിഞ്ഞ ദിവസം പുലർച്ച അഞ്ചരയോടെ അരൂർ പൊലീസ് സ്റ്റേഷനിലാണ് സംഭവം.
സുദേഷ് ബലയര്‍ സിങ് (22) എന്ന ഒഡിഷ സ്വദേശിയാണ് ശുചിമുറിയിലേക്ക് പോകുന്ന വഴി രക്ഷപ്പെട്ടത്. ആറുമണിക്കൂറിന്റെ അന്വേഷണത്തിന് ഒടുവില്‍ പതിനൊന്നരയോടെ അരൂർ പൊലീസ് സ്റ്റേഷന്‍റെ കിലോമീറ്ററുകള്‍ക്കപ്പുറം അരൂരിലെ റെയില്‍വേ സ്റ്റേഷന്റെ സമീപത്തുനിന്ന് നാട്ടുകാർ കണ്ടെത്തി പൊലീസിനെ അറിയിച്ച് പിടികൂടുകയായിരുന്നു.
അരൂർ-കോട്ടപ്പുറം റോഡില്‍ വാടക വീട്ടില്‍ താമസിച്ച് കഞ്ചാവ് വില്‍പന നടത്തിയ വരെ വെള്ളിയാഴ്ച അരൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിടിയിലായ മൂന്നുപേരില്‍ 22 കാരനായ സുദേഷ് ബലയര്‍ സിങ്ങാണ് ഓടിയത്. ഒഡിഷ സ്വദേശികളായ ഭേരന്‍ ബല്ലാര്‍ സിങ് (40), ജിതേന്ദ്ര പ്രതാന്‍(45) എന്നിവർക്കൊപ്പമാണ് ഇയാളെയും കസ്റ്റഡിയിലെടുത്. രണ്ട് കിലോ കഞ്ചാവ് ഇവരുടെ പക്കല്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group