പരിസ്ഥിതി ദിനമല്ലേ? എല്ലാവരും ചെടി നടണം; കഞ്ചാവ് ചെടിയാണേൽ മൂന്ന് മാസം കഴിഞ്ഞ് ഉപയോഗിക്കാം; റോഡരുകിലും പാലത്തിനടിയിലും കഞ്ചാവ് ചെടി നട്ടു; നട്ടത് അറുപത് സെന്റീമീറ്റര്‍ ഉയരമുള്ള ചെടികള്‍; പരിസ്ഥിതി പ്രേമിയെ അന്വേഷിച്ച് എക്സൈസും,പോലീസും
സ്വന്തം ലേഖകന്‍
കൊല്ലം: പരിസ്ഥിതി ദിനത്തിൽ എല്ലാവരും മരങ്ങളും ചെടികളും വച്ചു പിടിപ്പിച്ചു . കൊല്ലത്ത് പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഏതോ വിരുതൻ നട്ടത് കഞ്ചാവ് ചെടികള്‍.
കണ്ടച്ചിറയ്ക്ക് സമീപം പൊതുസ്ഥലത്ത് റോഡരുകിലും പാലത്തിനു താഴെയുമാണ് ചെടികള്‍ നട്ടത്. 60 സെന്റീമീറ്ററോളം ഉയരമുള്ള കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഞ്ചാവ് കേസിലെ പ്രതികളാണ് സംഭവത്തിനു പിന്നിലെന്നാണ് എക്സൈസ് സംശയിക്കുന്നത്. എക്സൈസ് ഉദ്യോഗസ്ഥര്‍ ചെടികള്‍ നശിപ്പിച്ചു. പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.
സ്ഥലത്ത് കഞ്ചാവ് നട്ടിരിക്കുന്നതായി വിവരം അറിഞ്ഞാണ് എക്സൈസ് എത്തിയത്. കഞ്ചാവ് കേസില്‍ പ്രതികളായ പ്രദേശവാസികളാണ് ഇതിനു പിന്നിലെന്നാണ് എക്സൈസ് സംശയിക്കുന്നത്.സംഭവത്തിൽ എക്സൈസും പോലീസും അന്വേഷണം ആരംഭിച്ചു.
Third Eye News Live
0
Tags :