കനയ്യ കുമാറിന് നേരെ എറിഞ്ഞത്   ആസിഡാണെന്ന ആരോപണവുമായി കോൺഗ്രസ്; സംസ്‌ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വലിയ വിജയം നേടുമെന്ന് കനയ്യ കുമാർ; പഴയ എഐഎസ്എഫ് നേതാവിനെ വീണ്ടും ദേശീയ ശ്രദ്ധാകേന്ദ്രമാക്കാൻ കോൺ​ഗ്രസ്

കനയ്യ കുമാറിന് നേരെ എറിഞ്ഞത് ആസിഡാണെന്ന ആരോപണവുമായി കോൺഗ്രസ്; സംസ്‌ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വലിയ വിജയം നേടുമെന്ന് കനയ്യ കുമാർ; പഴയ എഐഎസ്എഫ് നേതാവിനെ വീണ്ടും ദേശീയ ശ്രദ്ധാകേന്ദ്രമാക്കാൻ കോൺ​ഗ്രസ്

സ്വന്തം ലേഖകൻ

ലഖ്‌നൗ: മുൻ ജെഎൻയു വിദ്യാർഥിയും കോൺഗ്രസ് നേതാവുമായ കനയ്യ കുമാറിന് നേരെ മഷി എറിഞ്ഞതായി ആരോപണം. ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി ഇന്ന് കനയ്യകുമാർ ലഖ്‌നൗവിൽ എത്തിയപ്പോഴായിരുന്നു സംഭവം.

എന്നാൽ, കനയ്യ കുമാറിന് നേരെ എറിഞ്ഞത് മഷിയല്ലെന്നും ഒരുതരം ആസിഡാണെന്നുമാണ് കോൺഗ്രസ് ആരോപണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അക്രമികൾ കനയ്യ കുമാറിന് നേരെ ആസിഡ് എറിയാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. എങ്കിലും ഒന്ന് രണ്ട് തുള്ളികൾ അടുത്തുനിന്ന കുറച്ച് യുവാക്കളുടെ മേൽ വീണെന്ന് നേതാക്കൾ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

പാർട്ടി പ്രവർത്തകർ ഉടൻ തന്നെ അക്രമിയെ പിടികൂടിയെങ്കിലും ഇയാളെ സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ലഖ്‌നൗവിൽ കോൺഗ്രസ് സ്‌ഥാനാർഥികൾക്കായി വീടുകയറി പ്രചാരണം നടത്താനാണ് കനയ്യ എത്തിയത്.

അതേസമയം, പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന സംസ്‌ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വലിയ വിജയം നേടുമെന്ന് കനയ്യ കുമാർ പറഞ്ഞു.
2018ലും ഗ്വാളിയോറിൽ വെച്ച് കനയ്യ കുമാറിനും ഗുജറാത്ത് എംഎ‍ൽഎ ജിഗ്‌നേഷ് മേവാനിക്കും നേരെ മഷിയേറ് നടന്നിരുന്നു.

ഹിന്ദു സേനയിലെ അംഗമായിരുന്ന മുകേഷ് പാൽ എന്നയാളായിരുന്നു ഇരുവർക്കും നേരെ അന്ന് മഷിയൊഴിച്ചത്. 2021 സെപ്റ്റംബർ 28നായിരുന്നു സിപിഐ നേതാവായിരുന്ന കനയ്യ കുമാർ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നത്.