
പാലക്കാട്: ഷൊർണൂർ ആറാണിയിലെ കരിങ്കല്‍ ക്വാറിയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. കൂനത്തറ പോണാട് സ്വദേശിനി 25 കാരിയായ അലീന ജോണ്‍സന്‍റെ മൃതദേഹമാണ് ക്വാറിയില്‍ കണ്ടെത്തിയത്.
ഇന്ന് പുലർച്ചെ അഞ്ച് മണി മുതല്‍ അലീനയെ കാണാതായതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് തെരച്ചില്‍ നടത്തുകയായിരുന്നു
വീടില്‍ നിന്നും അല്‍പ്പദൂരം മാറി ഷൊർണൂർ നഗരസഭ പരിധിയില്‍ വരുന്ന ആറാണിയിലെ ക്വാറിയിലാണ് മൃതദേഹം ഉച്ചയ്ക്ക് 12:30 യോടെ കണ്ടെത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജീവനൊടുക്കിയത് ആണെന്നാണ് പ്രാഥമിക നിഗമനം. പുലർച്ച മുതല്‍ ബന്ധുക്കള്‍ അലീനയ്ക്ക് വേണ്ടിയുള്ള തെരച്ചില്‍ നടത്തുകയായിരുന്നു. ഷൊർണൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.







