
തിരുവനന്തപുരം: തിരുവനന്തപുരം അമ്പൂരിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥന് ഗുരുതര പരിക്ക്.
പരുത്തിപ്പള്ളി ആർആർടി ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ അനില്‍ കുമാറിനാണ് പരിക്കേറ്റത്. കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ അടുത്തര പ്രദേശത്ത് ഇന്ന് രാവിലെ ജനവാസ മേഖലയില്‍ കാട്ടുപോത്ത് എത്തിയതായി നാട്ടുകാര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് വനംവകുപ്പ് സംഘം സ്ഥലത്തെത്തി.
കാട്ടിലേക്ക് തിരികെ ഓടിച്ചുവിടാന്‍ ശ്രമിക്കുന്നതിനിടെയാണ് കാട്ടുപോത്ത് വനംവകുപ്പ് സംഘത്തിനെതിരെ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ അനില്‍ കുമാറിനെ കാട്ടുപോത്ത് കുത്തി വീഴ്ത്തുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുരുതരമായി പരിക്കേറ്റ അനില്‍ കുമാറിനെ ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.







