
ഏറ്റുമാനൂര്‍: കനത്ത ചൂടിൽ വാഴകൃഷിക്ക് നാശനഷ്ടം . പലയിടത്തും വാഴ കരിഞ്ഞുണങ്ങി. പിലയിടത്ത് വാഴക്കുല ഒടിഞ്ഞു വീണു.
ഏറ്റുമാനൂര്‍ ക്ഷേത്രത്തിനു വടക്കേ നടയ്‌ക്കു സമീപം പാട്ടത്തിനു കൃഷി ഇറക്കിയ വയലാ തോട്ടയ്‌ക്കാട് കളപ്പുര തൊട്ടിയില്‍ ബാബു വിന്റെ ഇരുന്നൂറോളം വാഴകള്‍ വെള്ളം ലഭിക്കാതെ നശിച്ചു.
ബാബു വാഴ നട്ടിട്ട് രണ്ടു മാസം ആകുന്നതേ ഉള്ളു.
കനത്ത വേനലില്‍ വെള്ളം ലഭിക്കാതെ വാഴകളെല്ലാം കരിഞ്ഞുണങ്ങിപ്പോയി. മഴ ലഭിക്കാതെ വന്നതും വാഴ നനക്കാനുള്ള ജല ലഭ്യത കുറവുമാണു വാഴ ക്യഷി കരിഞ്ഞുണങ്ങാന്‍ കാരണമായത്.
റോബസ്‌റ്റ, ഏത്തവാഴ എന്നിവയാണു കൃഷി ഇറക്കിയത്. സമാനമായ അവസ്‌ഥയാണു പലര്‍ക്കും ഉള്ളത്. കാട്ടാത്തി ഭാഗത്തു സണ്ണി എന്ന കര്‍ഷന്റെ വാഴക്കുലകള്‍ കനത്ത ചൂടില്‍ ഒടിഞ്ഞുവീണു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒടിഞ്ഞു വീണവ മിക്കതും മൂപ്പെത്താത് ആയതിനാല്‍ മാര്‍ക്കറ്റില്‍ എടുക്കുകയില്ല എന്നതും കര്‍ഷകരെ നിരാശരാക്കുന്നു. ക്യഷി ഇറക്കിയ കര്‍ഷകര്‍ക്കു പതിനായരങ്ങളുടെ നഷ്‌ടമാണ് ഉണ്ടായിട്ടുള്ളത്.
കടുത്ത വേനലില്‍ ദുരിതം അനുഭവിക്കുന്ന കര്‍ഷകര്‍ക്കു കൃഷിഭവന്‍ വഴി നഷ്‌ടപരിഹാരം നല്‍കണമെന്നാണു കര്‍ഷകരുടെ ആവശ്യം.









