video
play-sharp-fill

കാണക്കാരിയില്‍ ഭാര്യയുടെ കൈ വെട്ടിയ ഭര്‍ത്താവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; വെട്ടേറ്റ് അറ്റുപോയ വിരലുകള്‍ തുന്നിച്ചേര്‍ക്കാന്‍ കഴിയില്ലെന്ന് മെഡിക്കല്‍ സംഘം; ഐസിയുവില്‍ കഴിയുന്ന അമ്മയുടെ അവസ്ഥയില്‍ വേദനിച്ച് കഴിയുന്ന മക്കളുടെയടുത്തേക്കെത്തിയത് അച്ഛന്റെ വിയോഗവാര്‍ത്ത

Spread the love

സ്വന്തം ലേഖകന്‍

കോട്ടയം: കാണക്കാരിയില്‍ ഭാര്യയുടെ കൈ വെട്ടിയ ശേഷം ഒളിവില്‍ പോയ ഭര്‍ത്താവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉഴവൂര്‍ അരീക്കരയില്‍ ആണ് കാണക്കാരി അമ്പലപ്പടി വെ്ട്ടിയില്‍ പ്രദീപിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഏറ്റുമാനൂര്‍ കാണക്കാര് സ്വദേശിയായ പ്രദീപ് ഭാര്യ മഞ്ജുവിന്റെ കൈകള്‍ വെട്ടിയത്.

വലതു കയ്യില്‍ വെട്ടേറ്റ് അറ്റുപോയ 3 വിരലുകള്‍ തുന്നിച്ചേര്‍ക്കാന്‍ കഴിയില്ല. ഇതേസമയം ഇടതു കൈമുട്ടിനു താഴെ മുറിവേറ്റ് തൂങ്ങിയ ഭാഗം ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ത്തു. മുഖത്തും തലയ്ക്കു പിന്നിലുമുള്ള മുറിവുകള്‍ തുന്നിക്കെട്ടി.ഇടതു കവിള്‍, ഇടതു ചെവി എന്നിവിടങ്ങളിലാണ് മുറിവുകളുള്ളത്. മൂക്കിനും ചുണ്ടിലും വാക്കത്തി കൊണ്ടു വെട്ടേറ്റു. ചുണ്ടു പിളര്‍ന്ന നിലയിലുമായിരുന്നു. വലതു തോളെല്ലിനും മുറിവ് ഉണ്ടായിരുന്നെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയാണ് മഞ്ജു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മക്കളുടെ കണ്‍മുന്‍പില്‍ വച്ചായിരുന്നു സംഭവം. രണ്ടു കുട്ടികളെയും കുറുമുള്ളൂരിലെ കുടുംബ വീട്ടിലേക്ക് മാറ്റിയതിനിടയിലാണ് അച്ഛന്റെ വിയോഗവാര്‍ത്തയും എത്തിയത്. ഇതോടെ മക്കളെ എന്ത് പറഞ്ഞ് സമാധാനിപ്പിക്കുമെന്ന സങ്കടത്തിലാണ് ബന്ധുക്കളും നാട്ടുകാരും.