Spread the love

കൊച്ചി: ഗോഡ്ഫാദര്‍ സിനിമ കണ്ടവരാരും മാലുവിനെ മറക്കാനിടയില്ല.

video
play-sharp-fill

ചുരുക്കം ചിത്രങ്ങളേ ചെയ്തിട്ടുളളൂവെങ്കിലും മലയാളികള്‍ക്ക് നടി കനക എന്നും രാമഭദ്രന്റെ മാലുവാണ്.
വര്‍ഷങ്ങളായി സിനിമയുടെ വെളിച്ചത്തില്‍ നിന്നകന്നു കഴിയുകയാണ് ഈ സൂപ്പര്‍ നായിക.

അമ്മയുടെ നിഴലില്‍ കഴിഞ്ഞ കനകയ്ക്ക് അപ്രതീക്ഷിത പ്രതിസന്ധികളാണ് ജീവിതത്തില്‍ നേരിടേണ്ടി വന്നത്. ദേവികയുടെ മരണം കനകയെ തകര്‍ത്തു. ദേവികയും ഭര്‍ത്താവ് ദേവദാസും വര്‍ഷങ്ങള്‍ക്ക് മുൻപേ അകന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇപ്പോള്‍ കുറച്ച്‌ ദിവസങ്ങള്‍ക്ക് മുൻപ് നടി കനകലത അന്തരിച്ചു എന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ മുതല്‍ മലയാളികളില്‍ പലരും തെറ്റിദ്ധരിച്ചത് നടി കനക ആണ് അന്തരിച്ചത് എന്നായിരുന്നു. പലരും ഫേസ്ബുക്ക് ഗ്രൂപ്പുകളും പേജുകളും ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ എല്ലാം കനകയുടെ ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ട് ആദരാഞ്ജലികള്‍ എന്ന് പറയുകയും ചെയ്തു.

ഇതിനു ശേഷമാണ് ആരാധകര്‍ക്കിടയില്‍ വലിയ രീതിയില്‍ കനക ഇപ്പോള്‍ എവിടെ ആണ് എന്ന രീതിയില്‍ ആണ് ചര്‍ച്ചകള്‍ കൂടുതലും നടക്കുന്നത്. കനകയുടെ അച്ഛന്‍ ദേവദാസും അമ്മ ദേവികയും തമ്മില്‍ അകന്നു കഴിയുന്നവര്‍ ആയിരുന്നു. അതുകൊണ്ട് തന്നെ അമ്മയുടെ സംരക്ഷണത്തില്‍ വളര്‍ന്ന കനകയ്ക്ക് അച്ഛനുമായി അത്ര അടുപ്പമൊന്നും ഉണ്ടായിരുന്നില്ല.

ദേവിക പ്രസവിച്ച ഇരട്ടക്കുഞ്ഞുങ്ങളില്‍ ഒരാളാണ് കനക. ഒരാള്‍ പ്രസവസമയത്ത് തന്നെ മരണപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ അമ്മ അത്രയേറെ ലാളിച്ചു വളര്‍ത്തിയ മകളാണ് കനക.

അമ്മയുടെ അപ്രതീക്ഷിത മരണം ഏര്‍പ്പെടുത്തിയ ആഘാതം ആണ് കനകയെ മാനസികമായി തകര്‍ത്തത് എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.