
വീട്ടിൽ ആളില്ലാത്ത സമയത്ത് കാമുകനും കാമുകിയും ഒരു മുറിയിൽ: പെൺകുട്ടിയുടെ അച്ഛൻ കയറി വരുമ്പോൾ അരുതാത്ത കാഴ്ച കണ്ടു: മുറിപൂട്ടി നാട്ടുകാരെ വിവരം അറിയിച്ചു: പിന്നെ സംഭവിച്ചതിങ്ങനെ
ഹാമിർപൂർ : പ്രണയം പവിത്രമാണ്. പക്ഷേ, പ്രണയത്തിന്റെ പേരില്‍ ചിലർ പാർക്കിലും ബീച്ചിലുമൊക്കെ കാണിച്ചുകൂട്ടുന്ന കോപ്രായങ്ങള്‍ സഹിക്കാനാവുന്നതിലും അപ്പുറമാണ്.
അത്തരത്തില്‍ യുവതിയെയും കാമുകനെയും അരുതാത്ത സാഹചര്യത്തില്‍ കണ്ടതോടെ
വീട്ടുകാരും നാട്ടുകാരും ചേദ്യം ചെയ്യുകയും തുടർന്ന് ഇവർ ചെയ്ത കുറ്റത്തിന് നല്‍കിയ ‘ശിക്ഷ’യുമാണ് സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുന്നത്.
യുപിയിലെ ഹാമീർപൂരിലാണ് സംഭവം നടന്നത്. കഴിഞ്ഞ മൂന്ന് വർഷമായി യുവതിയും യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. തൊട്ടടുത്ത വീടുകളിലാണ് ഇരുവരും താമസിച്ചിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ച വെെകുന്നേരം കാമുകൻ യുവതിയുടെ വീട്ടിലേക്ക് എത്തിയതോടെയാണ് ആകെ പ്രശ്നമായത്. യുവതിയുടെ വീട്ടില്‍ ഈ സമയം ആരുമുണ്ടായിരുന്നില്ല. എന്നാല്‍ കാമുകൻ വീട്ടിലുള്ള സമയത്ത് തന്നെ യുവതിയുടെ പിതാവ് അപ്രതീക്ഷിതമായി
കയറിവരുകയായിരുന്നു. മകളുടെ മുറിയില്‍ അരുതാത്ത സാഹചര്യത്തില്‍ കാമുകനെ കണ്ട പിതാവ് ഇരുവരെയും അതേമുറിയിലിട്ട് പൂട്ടി. അതിന് ശേഷം പുറത്തിറങ്ങി നാട്ടുകാരെ വിളിച്ചു.
വീട്ടിലേക്ക് എത്തിയ നാട്ടുകാർ യുവതിയെയും കാമുകനെയുക്കുറിച്ച് പല കഥകളും പറയാൻ തുടങ്ങി.
ഇതോടെയാണ് ഗ്രാമത്തിലെ മുതിർന്നവർ വിഷയത്തില്‍ ഇടപ്പെട്ടത്. കുടുംബവുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം ഇവരുടെ വിവാഹം നടത്താൻ തീരുമാനിച്ചു. ഇതിനിടെ വിഷയം അറിഞ്ഞ് പൊലീസും സ്ഥലത്ത് എത്തിയിരുന്നു. ഇരുകുടുംബങ്ങളില്‍ നിന്ന് സമ്മതപത്രവും പൊലീസ് എഴുതിവാങ്ങി.
പ്രദേശത്തെ ജനക്കൂട്ടത്തെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിയ ശേഷമാണ് പൊലീസ് സ്ഥലത്ത് നിന്ന് പോയത്. പിന്നാലെ നാട്ടുകാരും കുടുംബാംഗങ്ങളും ചേർന്ന് ഇരുവരുടെയും വിവാഹം നടത്തി