
കൽപ്പറ്റയിൽ ശ്രീകോവിലിലെ വിഗ്രഹത്തിൽ ചാർത്തിയ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച പൂജാരി പൊലീസ് പിടിയിൽ ; പിടിയിലായത് സ്ഥിരം പൂജാരിയല്ലെന്ന് ക്ഷേത്രം ഭാരവാഹികൾ
സ്വന്തം ലേഖകൻ
കൽപറ്റ: ശ്രീകോവിലിലെ വിഗ്രഹത്തിൽ ചാർത്തിയ സ്വർണാഭരണങ്ങൾ മോഷ്ടിച്ച പൂജാരി പൊലീസ് പിടിയിൽ. കൽപ്പറ്റ മണിയങ്കോട് കോക്കുഴി മഹാവിഷ്ണു ക്ഷേത്രത്തിലെ ശ്രീകോവിലിലെ വിഗ്രഹത്തിൽ ചാർത്തിയ സ്വർണാഭരണങ്ങളാണ് പൂജാരി മോഷ്ടിച്ചത്.
കേസിൽ ക്ഷേത്രത്തിലെ പൂജാരിയായ കോട്ടവയൽ കോട്ടവീട്ടിൽ ജിഷ്ണു(33)വാണ് പൊലീസ് പിടിയിലായത്. ഓഗസ്റ്റ് 20നാണ് വിഗ്രഹത്തിലുണ്ടായിരുന്ന സ്വർണം മോഷണം പോയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേ തുടർന്ന് ക്ഷേത്രം ഭാരവാഹികൾ കൽപറ്റ പൊലീസിൽ പരാതിയും നൽകിയിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് യുവാവ് പൊലീസ് പിടിയിലാവുന്നത്.
എന്നാൽ ഇയാൾ ക്ഷേത്രത്തിലെ സ്ഥിരം പൂജാരിയല്ല എന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. പൊലീസ് നടത്തിയ ചോദ്യംചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു.
Third Eye News Live
0