play-sharp-fill
നിരുത്തരവാദിത്വപരമായ പെരുമാറ്റം ആശങ്ക ഉണ്ടാക്കുന്നു : കൊല്ലത്ത് ഇംഗ്ലണ്ടിൽ നിന്നും വന്ന മലയാളി സർക്കാർ നിർദേശങ്ങൾ പാലിക്കാതെ കറങ്ങി നടക്കുന്നു: പരാതിയുമായി ആരോഗ്യവകുപ്പ് അധികൃതർ

നിരുത്തരവാദിത്വപരമായ പെരുമാറ്റം ആശങ്ക ഉണ്ടാക്കുന്നു : കൊല്ലത്ത് ഇംഗ്ലണ്ടിൽ നിന്നും വന്ന മലയാളി സർക്കാർ നിർദേശങ്ങൾ പാലിക്കാതെ കറങ്ങി നടക്കുന്നു: പരാതിയുമായി ആരോഗ്യവകുപ്പ് അധികൃതർ

സ്വന്തം ലേഖകൻ

കൊല്ലം: ഇംഗ്ലണ്ടിൽ നിന്നും വന്ന മലയാളി സർക്കാരിന്റെ മാർഗ നിർദ്ദേശങ്ങൾ പാലിക്കാതെ കറങ്ങിനടക്കുന്നതായി പരാതി. കൊല്ലം ജില്ലയിലെ കുന്നിക്കോട് പൊലീസ് സ്റ്റേഷനിൽ ആരോഗ്യ വകുപ്പ് അധികൃതരാണ് പരാതി രജിസ്റ്റർ ചെയ്തിരിക്കുന്നത്.


പട്ടാഴി കന്നിമേൽ സ്വദേശിയാണ് കുടുംബത്തോടൊപ്പം ഇത്തരത്തിൽ കറങ്ങി നടക്കുന്നത്. ഇയാളെ കോൺടാക്ട ചെയ്യാൻ നൽകിയിരിക്കുന്ന ഫോൺ സ്വിച്ച് ഓഫ് ആണ്. മാർച്ച് എട്ടിനാണ് ഇയാൾ ഇംഗ്ലണ്ടിൽ നിന്നും നാട്ടിലെത്തിയത്. ഇയാളുടെ പ്രതർത്തനങ്ങളിൽ പ്രദേശവാസികളും ആശങ്കയിലാണെന്നാണ് റിപ്പോർട്ടാണ് പുറത്തുവരുന്നത്.സമാനമായ സംഭവം കോഴിക്കോടും നടന്നു. വീട്ടിൽ കൊറോണ നിരീക്ഷണത്തിനു നിർദേശിച്ച വ്യക്തി വീടിനു പുറത്തു കറങ്ങിനടന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

എന്നാൽ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വിദേശത്തുനിന്ന് എത്തിയ ആളാണ് ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ മറികടന്ന് പുറത്ത് കറങ്ങി നടന്നത്. ഇയാൾ പേരാമ്പ്ര ടൗണിൽ ഉൾപ്പെടെ എത്തിയിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. ഇതേതുടർന്ന് ഐപിസി 269 പ്രകാരം ഇയാൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

 

കൊറോണയുടെ അപകടം മനസിലാക്കാതെയാണ് പലരും പെരുമാറുന്നത്. ഇത്തരത്തിലുള്ള നിരുത്തരവാദിത്വപരമായ പെരുമാറ്റം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരിലും ആശങ്ക ഉണ്ടാക്കുന്നുണ്ട്. സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ആരും അതിനെ മാനിക്കുന്നില്ല. ഒരു കൂട്ടായ പ്രവർത്തനം സംസ്ഥാനത്ത് വേണമെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്.

 

എന്നാൽ സഹകരണമനോഭാവമില്ലാത്ത ജനങ്ങൾ പ്രതിരോധ പ്രവർത്തനങ്ങളെ പോലും ദുഷ്‌കരമാക്കും. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നൽകുന്ന നിർദേശങ്ങൾ മറികടന്നാൽ കേസെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജയും മുഖ്യമന്ത്രി പിണറായി വിജയനും നേരത്തെ അറിയിച്ചിരുന്നു.