
കലിമ ചൊല്ലാൻ ആവശ്യപ്പെട്ട ഭീകരനോട് മുട്ടുകാലില്‍ നിന്നു കൊണ്ടാണ് അയാള്‍ ജീവനുവേണ്ടി യാചിച്ചത്: ഞാൻ ക്രിസ്ത്യാനിയാണ് കൊല്ലരുത്: ഒരലിവും ഉണ്ടായില്ലെന്ന് മാത്രമല്ല, ഭാര്യയുടെയും രണ്ടു മക്കളു ടെയും കണ്മുന്നില് വച്ച് ഭീകരർ അയാളുടെ നെഞ്ചിലേക്ക് തന്നെ നിറയൊഴിച്ചു
ഡല്‍ഹി : മദ്ധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയും എൽ ഐസി ബ്രാഞ്ച് മാനേജരുമാ യ സുശീല്‍ നഥാനിയേല്‍ (56) ഭാര്യ ജെന്നിഫർ ,മകൻ ആസ്റ്റിൻ ,മകള്‍ ആകാംക്ഷ എന്നിവർക്കൊപ്പമാണ് ഏപ്രില്‍ 19 ന് മക്കളുടെ സ്കൂള്‍ അവധി കശ്മീരില്‍ ആഘോഷിക്കാനെത്തിയത്.
ഏപ്രില്‍ 22 നാണ് അവർ പഹല്‍ഗാമില്‍ എത്തിയത്. ഭീകരർ വെടിയുതിർക്കാൻ തുടങ്ങിയതോടെ സുശീല്‍ ,ഭാര്യയെയും മക്കളെയും കൂട്ടി ഓടി ഒരു ടെന്റിനു പിറകിലൊളിച്ചു. അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ ഭീകരർ അവിടെയെത്തി.
ഞാൻ ക്രിസ്ത്യാനിയാണ് ,കൊല്ലരുത്, പ്ലീസ് “കലിമ ചൊല്ലാൻ ആവശ്യപ്പെട്ട ഭീകരനോട് മുട്ടുകാലില്‍ നിന്നു കൊണ്ടാണ് അയാള്‍ ജീവനുവേണ്ടി യാചിച്ചു , ഒരലിവും ഉണ്ടായില്ലെന്ന് മാത്രമല്ല, ഭാര്യയുടെയും രണ്ടു മക്കളു ടെയും കണ്മുന്നില് വച്ച് ഭീകരർ അയാളുടെ നെഞ്ചിലേക്ക് തന്നെ നിറയൊഴിച്ചു കൊലപ്പെടുത്തുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുസ്ലീമാണോ എന്ന ചോദ്യത്തിന് മുട്ടുകാലില്‍ ഇരുന്നു തൊഴുതു കൊണ്ടാണ് ” ഞാൻ ക്രിസ്ത്യാനിയാണ് ,കൊല്ലരുത്, പ്ലീസ്” എന്ന അവസാനവാചകം അദ്ദേഹം ഉരുവിട്ടത്.
പിതാവ് വെടിയേറ്റുവീണതുകണ്ട് ഉച്ചത്തില്‍ കരഞ്ഞ സുശീലിന്റെ മകളുടെ മുട്ടിനും ഭീകരർ വെടിവച്ചു. മകള്‍ ആകാംക്ഷ ആശുപത്രിയില്‍ ചികിത്സയിലാണ്.