video
play-sharp-fill

കളമശ്ശേരി ബസ് കത്തിക്കല്‍; തടിയന്റവിട നസീര്‍ ഉള്‍പ്പെടെ മൂന്നു പ്രതികള്‍ കുറ്റക്കാര്‍;  വിധി പ്രഖ്യാപനം തിങ്കളാഴ്‌ച

കളമശ്ശേരി ബസ് കത്തിക്കല്‍; തടിയന്റവിട നസീര്‍ ഉള്‍പ്പെടെ മൂന്നു പ്രതികള്‍ കുറ്റക്കാര്‍; വിധി പ്രഖ്യാപനം തിങ്കളാഴ്‌ച

Spread the love

സ്വന്തം ലേഖിക

കൊച്ചി: കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ തടിയന്റവിട നസീര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കുറ്റക്കാരെന്ന് കണ്ടെത്തി.

സാബിര്‍,​ താജുദ്ദീന്‍ എന്നിവരാണ് മറ്റു പ്രതികള്‍. ഇവര്‍ക്കുള്ള ശിക്ഷ കൊച്ചി എന്‍.ഐ.എ കോടതി തിങ്കളാഴ്‌ച വിധിക്കും. ആകെ 11 പേരാണ് പ്രതികള്‍. കേസിന്റെ വിചാരണ ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തങ്ങള്‍ കുറ്റം ചെയ്‌തതായി വിചാരണ പൂര്‍ത്തിയാകും മുന്‍പ് തന്നെ മൂന്നു പ്രതികളും സമ്മതിക്കുകയായിരുന്നു,​ ഇതോടെയാണ് കോടതി മൂവരും കുറ്റക്കാരാണെന്ന് വിധിച്ചത്.

പി.ഡി.പി നേതാവ് അബ്‌ദുള്‍ നാസര്‍ മഅ്‌ദനി ജയിലിലായിരുന്നപ്പോള്‍ തമിഴ്‌നാട് സര്‍ക്കാരിനെതിരായ നീക്കം എന്ന നിലയിലാണ് കളമശ്ശേരിയില്‍ വച്ച്‌ തമിഴ്‌നാട് ബസ് തട്ടിയെടുത്ത് കത്തിച്ചത്. മഅ്‌ദനിയുടെ ഭാര്യ സൂഫിയ മഅ്‌ദനി ഉള്‍പ്പെടെയുള്ളവര്‍ കേസില്‍ പ്രതികളാണ്.